ചെ​ൈന്ന സൂപ്പർ കിങ്​സി​െൻറ ജഴ്​സിയിൽ ആശിഷ്​

ദുബൈ: മല്ലു കിഡ്​, ചെല്ലക്കുട്ടി, ചിന്നത്തല... അഞ്ചര വയസ്സുകാരൻ ആശിഷിനെ​ ചെന്നൈ സൂപ്പർ കിങ്​സ്​ ഫാൻസ്​ വിളിക്കുന്നത്​ ഇങ്ങനെയൊക്കെയാണ്​. ധോണിയുടെ കട്ട ഫാനാണ്​ പയ്യൻ. ആശിഷി​െൻറ വാക്കുകൾ കടമെടുത്താൽ 'ചങ്ക്​ ബ്രോ'. തന്നെ നെഞ്ചിൽ കൊണ്ടുനടക്കുന്ന മലയാളിപ്പയ്യനെ നേരിൽ കാണണമെന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ്​ ചെന്നൈ നായകൻ മഹേന്ദ്ര സിങ്​ ധോണി. മഹിക്കായി ആശിഷ്​ അയച്ച വിഡിയോ ചെ​ൈന്ന സൂപ്പർ കിങ്​സി​െൻറ എഫ്​.ബി പേജിൽ ഇതുവരെ കണ്ടത്​ 915.5K പേർ​.

ജെംസ്​ സ്​കൂളിലെ കെ.ജി 2 വിദ്യാർഥി ആശിഷ്​ പത്മയാണ്​ 'തല'യുടെ മനം കവർന്ന 'ചിന്നത്തല'. ചെന്നൈ ടീമി​െൻറ പരസ്യചിത്രീകരണ സംഘത്തിലുണ്ടായിരുന്ന പിതാവ്​ ഷാജി പട്ടണമാണ്​ മക​െൻറ ധോണി പ്രേമം താരത്തെ അറിയിച്ചത്​. സ്വന്തം കൈയൊപ്പിട്ട തൊപ്പി പിതാവി​െൻറ കൈയിൽ കൊടുത്തയച്ച്​​ ധോണി സ്​നേഹം മടക്കി നൽകി​​. ഇതോടെ ധോണിക്ക്​ നന്ദിപറയാൻ ആശിഷ്​ തയാറാക്കിയ വിഡിയോയാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. 'ധോണി ഐ ലവ്​ യു. എ​െൻറ ചങ്ക്​ ബ്രോയാണ്​ ധോണി. യു ആർ എ ബ്യൂട്ടിഫുൾ മാൻ. മൈ ടീം ചെന്നൈ സൂപ്പർ കിങ്​സ്​' -ഇങ്ങനെ​ പോകുന്നു ആശിഷി​െൻറ വിഡിയോ ഡയലോഗ്​.

ഇത്​ കൈയിൽ കിട്ടിയതും ചെന്നൈ സൂപ്പർ കിങ്​സ്​ ടീമി​െൻറ എല്ലാ സോഷ്യൽ മീഡിയ പേജുകളിലും അവർ പോസ്​റ്റ്​ ചെയ്​തു. മാത്രമല്ല, ആശിഷിനെ ധോണി ​നേരിട്ട്​ വിളിക്കുകയും കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്​തു. വിഡിയോയിലെ ബാക്കിയെല്ലാം മനസ്സിലായെങ്കിലും ധോണിക്ക്​ ഇപ്പോഴും മനസ്സിലാകാത്ത ഒരുകാര്യമുണ്ട്​, എന്താണ്​ 'ചങ്ക്​ ബ്രോ'യുടെ അർഥം. കോവിഡ്​ നിയന്ത്രണങ്ങൾ കുറഞ്ഞാൽ ധോണിയെ നേരിൽ കണ്ട്​ അർഥം പറഞ്ഞ്​ കൊടുക്കണമെന്ന ആഗ്രഹത്തിലാണ്​​ കുട്ടി​​േവ്ലാഗർ കൂടിയായ ആശിഷ്​. എറണാകുളം സ്വദേശികളും​ മാധ്യമപ്രവർത്തകരുമായ ഷാജി പട്ടണത്തി​െൻറയും മിനി പത്മയുടെയും മകനായ ആശിഷി​െൻറ ലോക്​ഡൗൺ കാല വിഡിയോകളും വൈറലായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.