ധോണിക്ക് കാണണം, ആ ചങ്ക് ബ്രോയെ
text_fieldsദുബൈ: മല്ലു കിഡ്, ചെല്ലക്കുട്ടി, ചിന്നത്തല... അഞ്ചര വയസ്സുകാരൻ ആശിഷിനെ ചെന്നൈ സൂപ്പർ കിങ്സ് ഫാൻസ് വിളിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ധോണിയുടെ കട്ട ഫാനാണ് പയ്യൻ. ആശിഷിെൻറ വാക്കുകൾ കടമെടുത്താൽ 'ചങ്ക് ബ്രോ'. തന്നെ നെഞ്ചിൽ കൊണ്ടുനടക്കുന്ന മലയാളിപ്പയ്യനെ നേരിൽ കാണണമെന്ന ആഗ്രഹം അറിയിച്ചിരിക്കുകയാണ് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി. മഹിക്കായി ആശിഷ് അയച്ച വിഡിയോ ചെൈന്ന സൂപ്പർ കിങ്സിെൻറ എഫ്.ബി പേജിൽ ഇതുവരെ കണ്ടത് 915.5K പേർ.
ജെംസ് സ്കൂളിലെ കെ.ജി 2 വിദ്യാർഥി ആശിഷ് പത്മയാണ് 'തല'യുടെ മനം കവർന്ന 'ചിന്നത്തല'. ചെന്നൈ ടീമിെൻറ പരസ്യചിത്രീകരണ സംഘത്തിലുണ്ടായിരുന്ന പിതാവ് ഷാജി പട്ടണമാണ് മകെൻറ ധോണി പ്രേമം താരത്തെ അറിയിച്ചത്. സ്വന്തം കൈയൊപ്പിട്ട തൊപ്പി പിതാവിെൻറ കൈയിൽ കൊടുത്തയച്ച് ധോണി സ്നേഹം മടക്കി നൽകി. ഇതോടെ ധോണിക്ക് നന്ദിപറയാൻ ആശിഷ് തയാറാക്കിയ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'ധോണി ഐ ലവ് യു. എെൻറ ചങ്ക് ബ്രോയാണ് ധോണി. യു ആർ എ ബ്യൂട്ടിഫുൾ മാൻ. മൈ ടീം ചെന്നൈ സൂപ്പർ കിങ്സ്' -ഇങ്ങനെ പോകുന്നു ആശിഷിെൻറ വിഡിയോ ഡയലോഗ്.
ഇത് കൈയിൽ കിട്ടിയതും ചെന്നൈ സൂപ്പർ കിങ്സ് ടീമിെൻറ എല്ലാ സോഷ്യൽ മീഡിയ പേജുകളിലും അവർ പോസ്റ്റ് ചെയ്തു. മാത്രമല്ല, ആശിഷിനെ ധോണി നേരിട്ട് വിളിക്കുകയും കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വിഡിയോയിലെ ബാക്കിയെല്ലാം മനസ്സിലായെങ്കിലും ധോണിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരുകാര്യമുണ്ട്, എന്താണ് 'ചങ്ക് ബ്രോ'യുടെ അർഥം. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞാൽ ധോണിയെ നേരിൽ കണ്ട് അർഥം പറഞ്ഞ് കൊടുക്കണമെന്ന ആഗ്രഹത്തിലാണ് കുട്ടിേവ്ലാഗർ കൂടിയായ ആശിഷ്. എറണാകുളം സ്വദേശികളും മാധ്യമപ്രവർത്തകരുമായ ഷാജി പട്ടണത്തിെൻറയും മിനി പത്മയുടെയും മകനായ ആശിഷിെൻറ ലോക്ഡൗൺ കാല വിഡിയോകളും വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.