ദുബൈ: യു.എ.ഇ ഉപഭോക്താക്കളുടെ പ്രിയ ഹൈപ്പർമാർക്കറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺമാർട്ട് 2വിൽ പ്രവർത്തനമാരംഭിച്ചു.ലോകത്തിലെതന്നെ ഏറ്റവും വലിയ ഉപകരണ വിപണിയിലൊന്നായ ഡ്രാഗൺ മാർട്ടിന്റെ (2) ഗ്രൗണ്ട് ഫ്ലോറിൽ 1,05,000 സ്ക്വയർഫീറ്റിലാണ് നെസ്റ്റോ തുറന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈപ്പർ മാർക്കറ്റ് ഡ്രാഗൺ മാർട്ട് മാൾ മാനേജർ റാഷിദ് അൽ ഹർമുദി, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദിഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.