ദുബൈ വിമാനത്താവളത്തിൽ ഹൂതി ആക്രമണമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി അധികൃതർ

ദുബൈ: ഇറാൻെറ പിന്തുണയുള്ള ഹൂതി വിമതർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ചുവെന്ന പ്രചാരണം െതറ്റാണെന്ന് അധികൃതർ. ഡ്രോൺ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്ന വിവരം. എന്നാൽ ഇത് െതറ്റാണെന്ന് ദുബൈ മീഡിയ ഒാഫീസ് ട്വിറ്ററിൽ അറിയിച്ചു.

വിമാനത്താവളത്തിനെറ പ്രവർത്തനം സാധാരണ നിലയിലാണ്. എന്നാൽ വിമാന സർവീസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വെബ്സൈറ്റ് ഫ്ലൈറ്റ് റഡാറി​​െൻറ റിപ്പോർട്ട് അനുസരിച്ച് വിമാനങ്ങൾ ഇറങ്ങുന്നതിന് ശരാശരി അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 39 മിനുറ്റ് വരെയും താമസം നേരിടുന്നുണ്ട്. യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ക്കെതിരെ സൗദി നയിക്കുന്ന സഖ്യസേനയിൽ അംഗമാണ് യു.എ.ഇ. ഇതാണ് ആക്രമണത്തിന് കാരണമായി പ്രചരിക്കുന്നത്.

ഹൂതി അനുകൂല ടെലിവിഷന്‍ ചാനലായ മസ്‍രിഹയെ ഉദ്ധരിച്ചാണ് ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. കഴിഞ്ഞ ജൂലൈയിൽ അബൂദബി വിമാനത്താവളത്തിൽ ആക്രമണം നടന്നുവെന്ന വ്യാജ വാർത്തയും പ്രചരിച്ചിരുന്നു.

Tags:    
News Summary - Dubai airport Houthi attack report- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.