ട്രാ​ക്കി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം നി​യ​ന്ത്രി​ത ട്രാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്​ ആ​ർ.​ടി.​എ ഉ​ദ്യോ​ഗ​സ്ഥ​ ശൈ​ഖ്​ ഹം​ദാ​ന്​ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കു​ന്നു

ദുബൈയിൽ ട്രാമുകൾ ട്രാക്കില്ലാതെ ഓടും

ദുബൈ: അ​ധി​കം വൈ​കാ​തെ ദു​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ട്രാ​ക്കി​ല്ലാ​തെ​യും ട്രാ​മു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. റെ​യി​ലു​ക​ൾ​ക്ക്​​ പ​ക​രം വെ​ർ​ച്വ​ൽ ട്രാ​ക്കു​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും വൈ​ദ്യു​തി ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ട്രാ​മു​ക​ൾ ഓ​ടി​ക്കു​ക. ന​ഗ​ര​ത്തി​ൽ എ​ട്ടി​ട​ത്ത്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

ഇ​തി​ന്‍റെ സാ​ധ്യ​ത പ​ഠി​ക്കാ​ൻ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യോ​ട് (ആ​ർ.​ടി.​എ)​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്​.

ദു​ബൈ ട്രാ​മി​ന്‍റെ പ​ത്താം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ്​ ശൈ​ഖ്​ ഹം​ദാ​ന്‍റെ പ്ര​ഖ്യാ​പ​നം. എ​മി​റേ​റ്റി​ൽ കാ​ർ​ബ​ൺ ര​ഹി​ത​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

പ​ര​മ്പ​രാ​ഗ​ത ട്രാ​മു​ക​ളെ അ​പേ​ക്ഷി​ച്ച്​ വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സ്വ​യം നി​യ​ന്ത്രി​ത ട്രാ​മു​ക​ൾ വേ​ഗ​ത്തി​ൽ നി​ർ​മി​ക്കാ​നാ​വു​മെ​ന്ന​താ​ണ്​ സ​വി​ശേ​ഷ​ത. കൂ​ടാ​തെ താ​ര​ത​മ്യേ​ന​ നി​ർ​മാ​ണ ചെ​ല​വും​ കു​റ​വാ​ണ്. ഓ​രോ ട്രാ​മി​നും 300 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള മൂ​ന്ന്​ കോ​ച്ചു​ക​ൾ വീ​തം ഉ​ണ്ടാ​കും.

മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 70 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും വേ​ഗം. ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജ്​ ചെ​യ്താ​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​ൻ ട്രാ​മു​ക​ൾ​ക്ക്​ ക​ഴി​യും. ഗ​താ​ഗ​ത രം​ഗ​ത്ത്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​തി​നും ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കാ​ൻ ദേ​ശീ​യ ​​പ്ര​തി​ഭ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ആ​ർ.​ടി.​എ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​​ ശൈ​ഖ്​ ഹം​ദാ​ൻ ന​ന്ദി പ​റ​ഞ്ഞു.

1600 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന 2024 -27 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ർ.​ടി.​എ​യു​ടെ മെ​യി​ൻ റോ​ഡ്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ പ്ലാ​നും അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു. പു​തി​യ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 22 പു​തി​യ പ​ദ്ധ​തി​ക​ൾ​ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

എ​മി​റേ​റ്റി​ലെ 22 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പ്ര​തി​ദി​ന യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ റോ​ഡു​ക​ൾ, ട്രാ​മു​ക​ൾ, സ്വ​യം നി​യ​ന്ത്രി​ത ബ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​ കാ​ര്യ​ക്ഷ​മ​വും നി​ല​വാ​ര​മു​ള്ള​തു​മാ​യി സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ട്രാ​മി​ന്‍റെ​യും ബ​സി​ന്‍റെ​യും സം​യോ​ജി​ത രൂ​പ​മാ​യ ഓ​ട്ടോ​മാ​റ്റ​ഡ്​ റാ​പി​ഡ്​ ട്രാ​ൻ​സി​റ്റു​ക​ൾ (എ.​ആ​ർ.​ടി) അ​ബൂ​ദ​ബി​യി​ൽ ഇ​തി​ന​കം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. റെ​യി​ലു​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. 200 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​വ​ക്ക്​ ക​ഴി​യും.

Tags:    
News Summary - Trams will run without tracks in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.