ദുബൈ ആരോഗ്യ ഇന്‍ഷുറന്‍സ്: അവസാന സമയപരിധി മാര്‍ച്ച് 31

ദുബൈ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി ദുബൈ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്‍സര്‍മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യസ്ഥരാവും.

ദുബൈ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രമേയം നിഷ്കര്‍ഷിക്കുന്നു. 2017ലെ ആറാം നമ്പര്‍ പ്രമേയം എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - dubai health insurance application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.