അഞ്ജുനാഥ്, യൂനസ് പുത്തൻപുരയിൽ, പി.വി. ഷമീർ

ദുബൈ വെറ്റെക്സ് പ്രദർശനത്തിലേക്ക് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ക്ഷണം.

ദുബൈ: ദുബൈയില്‍ നടക്കുന്ന വെറ്റെക്സ്, പ്രദര്‍ശനത്തില്‍ മലയാളികള്‍ രൂപം നല്‍കിയ ഉപകരണങ്ങള്‍ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രദര്‍ശനത്തിന് ക്ഷണം ലഭിച്ച ഏക കമ്പനിയും ഇവരുടേതാണ്. വെള്ളം വൈദ്യുതി, ഹോം ഓട്ടോമേഷൻ, സ്മാർട്ട് അഗ്രികൾച്ചർ രംഗങ്ങളിലെ പുതിയ പരീക്ഷ്ണങ്ങളാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.

കമ്പനി സി.ഇ.ഒ അഞ്ചുനാഥ്, ഇവെയർ സോഫ്റ്റ് ഡയറക്ടര്‍ യൂനുസ് പുത്തന്‍പുരയില്‍, മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ പി.വി. ഷമീര്‍ എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ദിവ ആഗോള തലത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ദീവ പദ്ധതിക്ക് ഇവര്‍ വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് ദീവ ചീഫ് ഇന്നവേറ്റീവ് ഓഫീസര്‍ മത്താര്‍ സുഹൈല്‍ അല്‍ മിഹെയ്‌രി പറഞ്ഞു.

Tags:    
News Summary - Dubai invites Kochi-based startup to build smart meters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.