ദുബൈ: ദുബൈ കെ.എം.സി.സി തൃശൂർ ജില്ല പെർഫ്യൂം ചലഞ്ചിന് തുടക്കമായി. ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ആക്ടിങ് സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, സിറാജുദ്ദീൻ, വി.സി. സലീം, ബഷീർ, ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത്, ശാക്കിർ, എഴുത്തുകാരൻ സുലൈമാൻ മതിലകത്ത്, ചാക്കോ ഊളകാടൻ, പ്രസ് ഫോട്ടോഗ്രാഫർ കമാൽ കാസിം, വനിത കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് സഫിയ, ജനറൽ സെക്രട്ടറി റീന സലീം.
ട്രഷറർ നജ്മ സാജിദ്, വൈസ് പ്രസിഡന്റ് നെബു ഹംസ എന്നിവർ ചേർന്ന് പെർഫ്യൂം ചലഞ്ചിന്റെ ഭാഗമായുള്ള പെർഫ്യൂമുകൾ ലോഞ്ച് ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ ആർ.വി.എം മുസ്തഫ, കബീർ, ഹനീഫ, ടി.എസ്. നൗഷാദ് ഹനീഫ്.
നൗഫൽ, ജംഷീർ, മുസ്തഫ, മുൻ ഭാരവാഹികളായ മുഹമ്മദ്, സമദ്, അഷ്റഫ്, മണ്ഡലം പ്രതിനിധികളായ മുസ്തഫ, ഷറഫുദ്ദീൻ, ഷാജഹാൻ ജാസി, ഷാഹിർ, സലാം, സത്താർ, അൻവർ സാദത്ത്, ഷെമീർ, വനിത വിങ് ജില്ല ഭാരവാഹികളായ ഫസ്ന നബീൽ, ഷക്കീല ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല കമ്മിറ്റി ട്രഷറർ ബഷീർ വരവൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.