ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യും ‘വി​സ’ റീ​ജ​ന​ൽ റി​സ്ക്​ ഓ​ഫി​സ​ർ ചാ​ൾ​സ്​ ലോ​ബോ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ശേ​ഷം

സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്​, ‘വിസ’ സഹകരണം

ദു​ബൈ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്​ ആ​ഗോ​ള ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​ സം​വി​ധാ​ന​മാ​യ ‘വി​സ’​യു​മാ​യി കൈ​കോ​ർ​ത്ത്​ ദു​ബൈ പൊ​ലീ​സ്. ത​ട്ടി​പ്പു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​നും ത​ട​യു​ന്ന​തി​നും യോ​ജി​ച്ചു​നീ​ങ്ങു​ന്ന​തി​ന്​ പൊ​ലീ​സു​മാ​യി സ​ഹ​ക​ര​ണ​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​രു​സ്ഥാ​പ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു കൂ​ടി​യാ​ണ്​ ക​രാ​ർ.

ക​രാ​റ​നു​സ​രി​ച്ച്​ ദു​ബൈ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ക്രൈം​സ്​ എ​ന്ന സം​വി​ധാ​ന​വു​മാ​യി ‘വി​സ’ സ​ഹ​ക​രി​ക്കും. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന്​ താ​മ​സ​ക്കാ​രെ​യും ബി​സി​ന​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ഏ​റ്റ​വും നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​മാ​ണ്​ ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ക്രൈം​സ്.

ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യും ‘വി​സ’ റീ​ജ​ന​ൽ റി​സ്ക്​ ഓ​ഫി​സ​ർ ചാ​ൾ​സ്​ ലോ​ബോ​യു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റാ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്​ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ക​രാ​റെ​ന്ന്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്​ ദു​ബൈ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​കാ​ൻ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തു​വ​ഴി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ അം​ഗീ​കാ​ര​വും അ​ഭി​ന​ന്ദ​ന​വും ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ളെ കെ​ണി​യി​ൽ​പെ​ടു​ത്താ​ൻ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ ‘വി​സ’ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റും ജി.​സി.​സി ത​ല ഗ്രൂ​പ്​ ക​ൺ​ട്രി മാ​നേ​ജ​റു​മാ​യ ഡോ. ​സ​ഈ​ദ ജാ​ഫ​ർ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ 61ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ട്ടി​പ്പു​കാ​രി​ൽ നി​ന്ന്​ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും, അ​വ​രി​ൽ 90ശ​ത​മാ​നം പേ​രും ത​ട്ടി​പ്പ് മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ടു​ത്ത​കാ​ല​ത്ത്​ ന​ട​ന്ന പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, 77ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ത​ട്ടി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്​ ക്രൈം​സ് എ​ന്ന സം​വി​ധാ​നം വ​ള​രെ സു​പ്ര​ധാ​ന​മാ​യൊ​രു ചു​വ​ടു​വെ​പ്പാ​ണ്​ -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​രാ​റ​നു​സ​രി​ച്ച്​ ദു​ബൈ പൊ​ലീ​സി​ന്​ ‘വി​സ’ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് പു​റ​മെ, പേ​മെ​ന്‍റ്​ സെ​ക്യൂ​രി​റ്റി, സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യം എ​ന്നി​വ സം​ബ​ന്ധി​ച്ച്​ വ​ർ​ക്​​ഷോ​പ്പു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. നേ​ര​ത്തേ ദു​ബൈ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ കാ​മ്പ​യി​നു​ക​ളി​ൽ ‘വി​സ’ സ​ഹ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - Dubai Police, 'Visa' collaboration to catch cyber fraudsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.