യു.എ.ഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു മാസം അടച്ചിടും; അവധി ഈ മാസം എട്ടു മുതൽ

ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച (മാർച്ച് എട്ട്) മുതൽ ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളുടെ വസന്തകാല അവധി ഇക്കുറി നേരത്തേ ആക്കുകയാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൊറോണ ൈവറസ് പരക്കുന്നതു തടയുവാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ടാണ് ഇൗ നടപടി.

സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. യു.എ.ഇ ഒൗദ്യോഗിക വാർത്താ ഏജൻസിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.

അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവർത്തനങ്ങൾ ഉൗർജിതമായി നടത്തും.

Tags:    
News Summary - Educational Institutions in UAE Closed with A Month -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.