ദുബൈയിൽ നടന്ന ‘ഇരിങ്ങല്ലൂർ യു.എ.ഇ. കൂട്ടായ്മ’ ഈദ് സംഗമം
ദുബൈ: എട്ട് വർഷത്തോളമായി പ്രവർത്തിക്കുന്ന ‘ഇരിങ്ങല്ലൂർ യു.എ.ഇ. കൂട്ടായ്മ’ ഈദ് സംഗമം നടത്തി. ദുബൈയിൽ നടന്ന സംഗമത്തിൽ വ്യത്യസ്ത എമിറേറ്റ്സ് കളിൽ ജോലിചെയ്യുന്ന നാട്ടുകാർക്ക് പരസ്പരം സൗഹാർദം പുതുക്കുവാനും പെരുന്നാൾ സന്ദേശം കൈമാറാനും സാധിച്ചു.
അംഗങ്ങൾക്കു സ്ഥിര വരുമാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കരുതൽ സമ്പാദ്യ പദ്ധതി’ കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചു. രസകരമായ വ്യത്യസ്ത മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചാലിൽ റഷീദ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
ഡോ. സൈദലവി പി, നൗഷാദ് സി, അബ്ദു എ.കെ, അൻവർ സി.കെ, ജഹ്ഫർ കെ.കെ, മുജീബ് പി, ശാഹുൽ ഹമീദ്, ജലീൽ കെ.കെ, സാബിറലി, അസൈനാർ, റസാഖ് എ വി, മജീദ് പി.കെ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. തുടർന്ന് പുതിയ കമ്മിറ്റി രൂപീകരണത്തിനായി രക്ഷാധികാരിയായ കുഞ്ഞീദു പി എന്നിവരെ യോഗം ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.