അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ ശാ​ത്വി​യി​ൽ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും

ശൈ​ഖ്​ മു​ഹ​മ്മ്​ ബി​ൻ സാ​യി​ദും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഖ​ത്ത​ർ അ​മീ​ർ അ​ബൂ​ദ​ബി​യി​ൽ

അ​ബൂ​ദ​ബി: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ അ​ബൂ​ദ​ബി​യി​ൽ എ​ത്തി. ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ ​​ഫ്ലൈ​റ്റ് ടെ​ർ​മി​ന​ലി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ഷ്ട്ര ത​ല​വ​ന്മാ​രും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ഗ​സ്സ​യി​ലെ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ ചെ​യ്ത​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി വാം ​റി​പ്പോ​ർ​ട്ട്​ ചെ​യ്തു. അ​ബൂ​ദ​ബി ഖ​സ​റു​ൽ ശാ​ത്വി​യി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ആ​ക്ര​മ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, ഉ​പ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ശൈ​ഖ് ഹ​സ്സ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്‍യാ​ൻ, ശൈ​ഖ് ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ തു​ട​ങ്ങി​യ​വ​രും ശൈ​ഖ്​ മു​ഹ​മ്മ​ദി​നൊ​പ്പം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, സെ​ക്യൂ​രി​റ്റി സ​ർ​വി​സ് മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും ഖ​ത്ത​ർ അ​മീ​റി​നോ​ടൊ​പ്പ​മെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Emir of Qatar in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.