ദുബൈ: നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്താൻ ശേഷിയുള്ള ആദ്യ അഗ്നിരക്ഷാ സേന ഓഫിസ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷ രംഗത്ത് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ലോകത്തെ ആദ്യ സംരംഭമാണിത്. ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വെർച്വൽ ഓഫീസർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഓഫിസിന്‍റെ മറ്റൊരു സവിശേഷത. തീപ്പിടിത്തമുണ്ടാകുമ്പോൾ ഏറ്റവും വേഗത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയാൻ ഇത് സിവിൽ ഡിഫൻസ് ഓഫിസർമാരെ സഹായിക്കും.
ഈ അത്യാധുനിക സൗകര്യം ഇന്റലിജന്റ് പ്രോആക്ടീവ് സംവിധാനങ്ങളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. ശാസ്ത്രീയ വിവരങ്ങളും മറ്റ് ഘടകങ്ങളും വിശകലനം ചെയ്യുന്നതിലൂടെ, അഗ്നിബാധയിൽ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാനുള്ള സിവിൽ ഡിഫൻസ് ടീമിന്റെ കഴിവുകൾ ഇത് വർദ്ധിപ്പിക്കും. അതിനൂതനമായ പുതിയ സൗകര്യം നടപ്പിലാക്കിയ ശേഷം അപകട നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ ദുബൈയിലെ സിവിൽ ഡിഫൻസിന്‍റെ ജനറൽ ഡയറക്ടറേറ്റ് ഓഫിസിൽ അടുത്തിടെ സിവിൽ ഡിഫൻസ് റെഡിനസ് റൂമും ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.