യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് പ​ദ്ധ​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു

ഫുഡ് ബാങ്ക് റമദാനിൽ വിതരണം ചെയ്തത് 50 ലക്ഷം ഭക്ഷണപ്പൊതികൾ

ദു​ബൈ: വി​ശ​പ്പു​ര​ഹി​ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി 2017 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് വ​ഴി ഇ​ക്ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ​മാ​ത്രം വി​ത​ര​ണം ചെ​യ്ത​ത്​ 50 ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ത്​ ബി​ൻ​ത്​ ജു​മാ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ഒ​രു​ക്കി​യ​ത്.

ഫു​ഡ്​​ബാ​ങ്ക്​ ​ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്റ്റീ​സി​ന്‍റെ ചെ​യ​ർ​വി​മ​ൻ കൂ​ടി​യാ​ണ്​ ശൈ​ഖ ഹി​ന്ദ്. റ​മ​ദാ​നി​ൽ 30 ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ​യാ​ണ്​ 50 ല​ക്ഷ​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ച്ച ശേ​ഷം വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​പ്പൊ​തി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു​കോ​ടി പി​ന്നി​ട്ടു.

ലോ​ക​ത്താ​ക​മാ​നം യു.​എ.​ഇ പ്ര​ച​രി​പ്പി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ കാ​ഴ്ച​പ്പാ​ടി​നെ ഇ​മാ​റാ​ത്തി സ​മൂ​ഹം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​താ​ണ്​ പ​ദ്ധ​തി​യു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന്​ ഫു​ഡ്​​ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​ഘ​ട​ന​ക​ളാ​യും സ​ഹ​ക​രി​ച്ച്​​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്‍റ്, ഇ​ഫ്താ​ർ ടെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ തു​ട​ക്കം മു​ത​ൽ 161 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ഫു​ഡ്​ ബാ​ങ്ക്​ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​മ്പ​യി​നു​ക​ൾ, വ​ർ​ക്​​ഷോ​പ്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ഗോ​ള​ത​ല​ത്തി​ൽ ദാ​രി​ദ്ര​വും വി​ശ​പ്പും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​മാ​കു​ന്ന​തി​നാ​ണ്​ ഫു​ഡ്​ ബാ​ങ്ക്​ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റീ​വി​ന്​ കീ​ഴി​ലാ​ണി​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Tags:    
News Summary - Food Bank distributed 50 lakh food packs in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.