ഗ​ഫൂ​ർ ഷാ​സ്

24ാം വർഷവും ഇമാറാത്തിന്​ നന്ദിപാടി ഗഫൂർ ഷാസ്

ദു​ബൈ: അ​ന്നം ന​ൽ​കി​യ നാ​ടി​ന്​ ന​ന്ദി പ​റ​യാ​ൻ ഗ​ഫൂ​ർ ഷാ​സ്​ ​ഇ​ത്ത​വ​ണ​യും മ​റ​ന്നി​ല്ല. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ക​ല്ലാ​ച്ചി സ്വ​ദേ​ശി ഗ​ഫൂ​ർ ഷാ​സാ​ണ് തു​ട​ർ​ച്ച​യാ​യ 24 വ​ർ​ഷ​വും യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന് ക​ട​പ്പാ​ടി​െൻറ ശീ​ലു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. ഇ​ബ്രാ​ഹിം കാ​ര​ക്കാ​ട് എ​ഴു​തി​യ ഹു​ബി​ൽ കോ​ർ​ത്ത്... ഉ​ശി​രാ​യി വ​ന്ന്.... എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ൾ​ക്ക് ശ​ബ്​​ദ​മേ​കി​യാ​ണ് ഇ​ത്ത​വ​ണ ആ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഗ​ഫൂ​ർ ക​ഴി​ഞ്ഞ 23 വ​ർ​ഷ​വും ഇ​മാ​റാ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന ഗാ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള -പ്ര​വാ​സി​ക​ൾ​ക്ക് സ​മാ​ധാ​ന​പൂ​ർ​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ജീ​വി​തം ന​ൽ​കി​യ യു.​എ.​ഇ​യു​ടെ മ​ഹാ​മ​ന​സ്​​ക​ത​യും സ​ഹി​ഷ്​​ണു​ത​യും പ്ര​ക​ട​മാ​ക്കു​ന്ന ഗാ​ന​മാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് പ​തി​റ്റാ​ണ്ട് ക​ട​ന്ന ഈ ​ഉ​ദ്യ​മം ഗ​ഫൂ​റി​ന്- ക​ട​പ്പാ​ടി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും സ്നേ​ഹ​പ്പാ​ട്ടു​ക​ളാ​ണ്. ഒ​ന്നു​മി​ല്ലാ​യ്​​മ​യി​ൽ യു.​എ.​ഇ ന​ൽ​കി​യ ജീ​വി​ത​സൗ​ഭാ​ഗ്യ​ത്തി​നു​ള്ള ന​ന്ദി​പ​റ​ച്ചി​ൽ കൂ​ടി​യാ​ണ് ത​െൻറ ക​ലാ​സൃ​ഷ്​​ടി​യെ​ന്ന് ഗ​ഫൂ​ർ ഷാ​സ് പ​റ​ഞ്ഞു.

1996ലാ​ണ് ഗ​ഫൂ​ർ ആ​ദ്യ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. മ​ല​പ്പു​റം ഗ​ഫൂ​റി​െൻറ സം​ഗീ​ത​ത്തി​ലാ​ണ് അ​ന്ന് പാ​ടി​യ​ത്. രാ​ഷ്​​ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​നെ​ക്കു​റി​ച്ച് പാ​ടി​യ ഗാ​ന​ത്തി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. അ​തോ​ടെ എ​ല്ലാ​വ​ർ​ഷ​വും ദേ​ശീ​യ​ദി​ന​ത്തി​ന് ഗ​ഫൂ​ർ പ്ര​ത്യേ​കം ഗാ​ന​ങ്ങ​ളൊ​രു​ക്കി. 2010 വ​രെ ഓ​ഡി​യോ സി.​ഡി​യി​ലാ​ണ് ഗാ​ന​ങ്ങ​ൾ ഇ​റ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് വീ​ഡി​യോ സി​ഡി​യി​ലു​ടെ പാ​ട്ട് പു​റ​ത്തി​റ​ക്കി. ഇ​പ്പോ​ൾ സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ൽ കൂ​ടി​യാ​ണ് ഗാ​നം റി​ലീ​സ് ചെ​യ്​​തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലും യു.​എ.​ഇ​യി​ലു​മാ​ണ് ഈ ​ഗാ​ന​ത്തി​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഗോ​പു കൃ​ഷ്​​ണ ഈ​ണം പ​ക​ർ​ന്നു. ദു​ബൈ​യി​ൽ ബി​സി​ന​സ് സെ​റ്റ​പ്പ് സ്ഥാ​പ​ന​വും മ​റ്റ്​ അ​നു​ബ​ന്ധ സം​രം​ഭ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണ് ഗ​ഫൂ​ർ ഷാ​സ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.