ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇവിടെയുണ്ട്’ എന്ന പേരിൽ സേവന പ്രചാരണ ക്യാമ്പ് സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എ നൽകുന്ന വൈവിധ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും ആശയവിനിമയ ഉപകരണങ്ങൾ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുമായി നിരന്തരമായ ഇടപഴകലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ക്യാമ്പിന്റെ ഭാഗമായി, ജി.ഡി.ആർ.എഫ്.എയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം സ്ഥാപിച്ചു. ഈ പ്ലാറ്റ്ഫോം വഴി, സന്ദർശകർക്ക് വിവിധ ഇടപാടുകൾക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സഹായവും നൽകി. കാമ്പയിൻ ഫ്ലാറ്റ്ഫോം ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും നൂറുകണക്കിന് ഉപഭോക്താക്കളും സന്ദർശിച്ചു.
കാമ്പയിനിൽ, ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് ആപ്, ഗോൾഡൻ വിസ എന്നിവയുടെ വിശദവിവരങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തി.
സേവന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കി അപേക്ഷകളുടെ സമർപ്പണവും തുടർച്ചയുമായ നടപടികളും ലളിതമാക്കുന്ന സ്മാർട്ട് ആപ് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.