ലുലു എക്സ്ചേഞ്ച് ഒരുക്കിയ ‘സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്’ പ്രമോഷന്‍റെ ഭാഗമായ മൽസരത്തിൽ വിജയിയായ ഘാന സ്വദേശി അബ്​ദുൽ ഗനിക്ക്​ ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് ഡി.ജി.എം ശഫീസ്​ അഹമ്മദ്​ ടെസ്​ല കാർ കൈമാറുന്നു

ലുലു എക്സ്ചേഞ്ചിന്‍റെ ടെസ്​ല കാർ സമ്മാനം ഘാന സ്വദേശിക്ക്

ദുബൈ: ലുലു എക്സ്ചേഞ്ച് ഒരുക്കിയ 'സെൻറ് സ്മാർട്ട്, വിൻ സ്മാർട്ട്' പ്രമോഷന്‍റെ ഭാഗമായ മൽസരത്തിൽ ടെസ്​ല കാർ സമ്മാനം ഘാന സ്വദേശിക്ക്. ഷാർജ മുവൈലയിലെ ഓട്ടോമൊബൈൽസ് കമ്പനി ജീവനക്കാരനായ അബ്​ദുൽ ഗനിക്കാണ്​ ഭാഗ്യസമ്മാനം ലഭിച്ചത്​. ലുലു എക്സ്ചേഞ്ചിലൂടെ നേരിട്ടോ 'ലുലു മണി' ഡിജിറ്റൽ ആപ്പിലൂടെയോ സെപ്​റ്റംബർ-ഡിസംബർ മാസങ്ങളിൽ പണമിടപാട് നടത്തിയവരാണ്​ പ്രമോഷന്‍റെ ഭാഗമായത്​. കാറിനു പുറമെ രണ്ട് കിലോ വരെ സ്വർണവും രണ്ടര ലക്ഷം ദിർഹമിന്‍റെ ഗിഫ്റ്റ് വൗച്ചറുകളും ആയിരം വിജയികൾക്കായി നൽകി.

2019 ജോലി തേടി യു.എ.ഇയിലെത്തി കാര്യമായ ജോലിയൊന്നും കണ്ടെത്താനാകാതെ ഘാനയിലേക്ക് തന്നെ മടങ്ങിയ അബദുൽ ഗനി കഴിഞ്ഞ വർഷം വീണ്ടും തിരിച്ചെത്തിയാണ് മെക്കാനിക്കായി ജോലിക്ക് കയറിയത്. പുതിയ വർഷത്തിൽ ലുലു എക്സ്ചേഞ്ചിലൂ​ടെ ജീവിതം തന്നെ മാറിയ സന്തോഷത്തിലാണിപ്പോൾ ഈ യുവാവ്​.

ദുബൈ ബർഷ ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് ഡി.ജി.എം ശഫീസ്​ അഹമ്മദ്​ ടെസ്​ല കാർ അബ്​ദുൽ ഗനിക്ക്​ കൈമാറി. കഴിഞ്ഞ കാലങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർന്നും മികച്ച സേവനം ഉറപ്പുവരുത്തുമെന്നും ശഫീസ്​ അഹമ്മദ് പറഞ്ഞു. അവിശ്വസീനീയമായ നേട്ടത്തിന്​ സഹായിച്ച ലുലു എക്സ്ചേഞ്ചിനോട്​ വളരെയധികം നന്ദിയുണ്ടെന്ന്​ അബ്​ദുൽ ഗനിയും പറഞ്ഞു.

Tags:    
News Summary - Ghanaian receives Lulu Exchange Tesla car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.