യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍
ദുബൈ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനും അല്‍മനാര്‍ ഇസ്ലാമിക് സെന്ററിനുമായി, മലയാള ഭാഷയില്‍ രണ്ടും തമിഴ്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം അഞ്ച് ഈദ് ഗാഹുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ് ഗാഹിന് അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ്ഗാഹിന് ഹുസൈന് കക്കാടും നേതൃത്വം നല്‍കും. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 6.20ന് ഈദ് നമസ്കാരവും തുടര്‍ന്ന് മലയാളത്തില്‍ ഈദ് പ്രഭാഷണവും നടക്കും.
ബര്‍ഷാ എന്‍.ജി.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഈദ് ഗാഹിന് ശൈഖ് അയാസ് ഹൗസിയും, മുഹൈസിന സോനാപൂരില്‍ നടക്കുന്ന ഉർദു ഭാഷയിലെ ഈദ്ഗാഹിന് ഹാഫിസ് നഈമുല്ലാഹ് സനാബുലിയും ഖിസൈസ് ക്രസന്റ് സ്കൂളില്‍ നടക്കുന്ന തമിഴ് ഭാഷയിലെ ഈദ്ഗാഹിന് ശൈഖ് സാദിഖുന് മദനിയും നേതൃത്വം നല്‍കും.
വാർത്തസമ്മേളനത്തില്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന്, വി.കെ. സകരിയ്യ, അബ്ദുസ്സലാം മോങ്ങം, റാഷിദ് ബിന്‍ അസ്ലം, ഹുസൈന് കക്കാട്, അബ്ദുന്നസീര്‍ പി.എ, അക്ബര്‍ ഷാ, ശൈഖ് അയാസ് ഹൗസി, നഈമുല്ലാഹ് സനാബുലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.