അബൂദബി: ആഡംബര ഉല്ലാസ ബോട്ട് ഉടമകള്‍ക്ക് ഇനി 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. അബൂദബി ഗോള്‍ഡന്‍ ക്വായ് പദ്ധതിക്ക് കീഴിലാണ് ആഡംബര ഉല്ലാസ ബോട്ട് ഉടമകള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്, അബൂദബി നിക്ഷേപ ഓഫിസ്, യാസ് മറീന എന്നിവര്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊണാകോ യോട്ട് ഷോയിലെ യു.എ.ഇ പവലിയനില്‍ വെച്ചായിരുന്നു സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപനം നടത്തിയത്.
40 മീറ്ററോ അതിലധികമോ വലുപ്പമുള്ള സ്വകാര്യ ഉല്ലാസബോട്ട് ഉടമകള്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാന്‍ കഴിയുക.
യാസ് മറീനയും അബൂദബി നിക്ഷേപ ഓഫിസും ഗോള്‍ഡന്‍ വിസക്കായി നാമനിര്‍ദേശം ചെയ്യുന്നതിനുള്ള ഔദ്യോഗിക സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കും. ഉല്ലാസബോട്ട് മേഖലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, ഉല്ലാസ ബോട്ട് നിര്‍മാണ കമ്പനികളുടെ ഓഹരി ഉടമകള്‍, പ്രധാന ഏജന്റുമാര്‍, സേവന ദാതാക്കള്‍ എന്നിവരും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
ഇതിനുപുറമേ, നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഗോള്‍ഡന്‍ റെസിഡന്‍സിക്ക് അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.goldenquay.ae വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.