കൊടുവള്ളി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അജ്മാൻ: അജ്മാൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മണ്ഡലത്തിൽ നിന്നുള്ള 140 ഓളം പ്രവർത്തകർ ഇഫ്താറിൽ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് വി.കെ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ പരിപാടി സ്റ്റേറ്റ് പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം കുട്ടി, മൊയ്തീൻ കുട്ടി, ഇസ്മായിൽ എമിറേറ്റ്സ്, അബ്ദുൽ ഹമീദ്, സിദ്ദീഖ് ആട്ടിയേരി, റഷീദ് തിക്കോടി, ഫാസിൽ എളേറ്റിൽ, മുഹമ്മദ് പാലായി തുടങ്ങി സംസ്ഥാന, ജില്ല, വനിത വിങ് നേതാക്കൾ പങ്കെടുത്തു. പരിപാടിയിൽ ഖുർആൻ പാരായണ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. മണ്ഡലം സെക്രട്ടറി മുഹമ്മദ് എളേറ്റിൽ സ്വാഗതവും അസീസ് പുത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.