ദുബൈ: യു.എ.ഇയിലെ ബാങ്കുകളിൽ സേവിങ്സ് ഡെപ്പോസിറ്റുകളിൽ വർധന. ഈ വർഷം ആദ്യപാദത്തിൽ 13.8 ശതകോടി ദിർഹം സേവിങ്സ് ഡെപ്പോസിറ്റായി ബാങ്കുകളിലെത്തി എന്നാണ് കണക്ക്. എട്ട് ശതമാനം വർധനയാണ് നിക്ഷേപത്തിൽ രേഖപ്പെടുത്തിയത്. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ സേവിങ്സ് നിക്ഷേപം 286.67 ശതകോടി ദിർഹമായി ഉയർന്നിട്ടുണ്ട്. വാർഷിക കണക്കുകളുടെ അടിസ്ഥാനത്തിൽ 23.5 ശതകോടിയുടെ വർധനയാണ് കൈവരിക്കാനായത്. ഈ വർഷം ആദ്യ മൂന്ന് മാസത്തെ കണക്കനുസരിച്ച് 13.8 ശതകോടി ദിർഹം സേവിങ്സ് ബാങ്കുകളിലെത്തി.
ഇന്റർബാങ്ക് ഡെപ്പോസിറ്റുകളെ ഒഴിവാക്കിയുള്ള കണക്കാണിതെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മാർച്ചിലാണ് ഏറ്റവും കൂടുതൽ സേവിങ്സ് എത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയേക്കാൾ മൂന്ന് ശതമാനം അധികം നിക്ഷേപം ബാങ്കിലെത്തിയെന്നും സെൻട്രൽ ബാങ്കിന്റെ സ്ഥിതിവിവര കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.