അബൂദബി: ഇശല്‍ ബാന്‍ഡ് അബൂദബിയുടെ ഏഴാമത് വാര്‍ഷികാഘോഷവും രണ്ടാമത് വീടിന്‍റെ താക്കോല്‍ദാന ചടങ്ങും ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്നു. അബൂദബി കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫിസര്‍ ആയിഷ അലി അല്‍ ഷഹി, കമ്യൂണിറ്റി പൊലീസ് അഡ്വൈസർ അബ്ദുൽ ജമാല്‍ ബിന്‍ ജാബ്രി എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. നിര്‍ധന കുടുംബത്തിന് ഇശല്‍ ബാന്‍ഡ് നിര്‍മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം നിര്‍മല്‍ ചിയ്യാരത്ത് ഏറ്റുവാങ്ങി. അല്‍ ബദര്‍ എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ആദെല്‍ അഹമ്മദ് അല്‍കൂരി, മയൂര്‍ പ്രൈവറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ. അന്ന ഹിത പഗ്ഡിവാല, അല്‍ റയ്യാന്‍ മെഡിക്കല്‍ സെന്‍റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ധനലക്ഷ്മി, മയൂര്‍ പ്രൈവറ്റ് സ്‌കൂള്‍ ഒ.എസ്.എച്ച് ഓഫിസര്‍ ആൻഡ് സസ്‌റ്റെയ്നബിലിറ്റി ഹെഡ് ഷീല നായര്‍, സംഗീത സംവിധായകന്‍ അന്‍വര്‍ അമന്‍, മാധ്യമ പ്രവര്‍ത്തകന്‍ റാഷിദ് പൂമാടം എന്നിവരെ ആദരിച്ചു.
മറിമായം ഫെയിം റിയാസ്, ഗായകരായ അന്‍വര്‍ സാദത്ത്, സിയാഹുല്‍ ഹഖ്, മന്‍സൂര്‍ ഇബ്രാഹിം, ഷൈഖ അബ്ദുല്ല, ജിന്‍ഷ ഹരിദാസ്, വീണ ഉല്ലാസ് തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇശല്‍ ബാന്‍ഡ് ഇവന്‍റ് കോഓഡിനേറ്റര്‍ ഇഖ്ബാല്‍ ലത്തീഫ്, സാബിര്‍ മാടായി എന്നിവർ നേതൃത്വം നല്‍കി. ഇശല്‍ ബാന്‍ഡ് രക്ഷാധികാരി ഹാരിസ് നാദാപുരം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസ്, മഹ്‌റൂഫ് കണ്ണൂര്‍, സാദിഖ് കല്ലട, നുജും നിയാസ്, അന്‍സര്‍ വെഞ്ഞാറമൂട്, സിയാദ് അബ്ദുൽ, നിഷാന്‍ അബ്ദുൽ അസീസ്, അബൂദബി ഇസ്‍ലാമിക് ബാങ്ക് പബ്ലിക്ക് റിലേഷന്‍ തലവന്‍ ഹാരിഫ് ഖല്‍ബാനി, യു.എ.ഇ കേരള ലോകസഭാംഗം സലിം ചിറക്കല്‍, സിറാജ് ബ്രൈറ്റ് വേ, ജംഷീദ് സ്വീറ്റ് വേള്‍ഡ്, പാര്‍ക്കോ ഗ്രൂപ് ഓപറേഷന്‍ മാനേജര്‍ നവാസ് സുലൈമാന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.