ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റുകളുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കൈരളി ഫുജൈറ യൂനിറ്റിന്റെ നേതൃത്വത്തിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്നേഹ സന്ദേശമാണ് ഇഫ്താർ സംഗമമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് പറഞ്ഞു.
കൈരളി ദിബ്ബ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബിലും കൈരളി ഖോർഫക്കാൻ യൂനിറ്റ് ഒരുക്കിയ ഇഫ്താർ വിരുന്ന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിലും നടന്നു. വിവിധ സംഘടന ഭാരവാഹികളും വ്യവസായ സംരംഭകരും, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും ഇഫ്താർ സംഗമങ്ങളിൽ പങ്കെടുത്തു.
കൈരളി കൽബ യൂനിറ്റ് ഇഫ്താർസംഗമം കൽബ ഇന്ത്യൻ സോഷ്യൽ കൾചറൽ ക്ലബിൽ നടക്കുമെന്ന് കൈരളി കൽബ യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.