കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനച്ചടങ്ങ്
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് സംഘടിപ്പിച്ച സ്നേഹസംഗമം ‘ഇശൽ നിലാവ്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗായകൻ കൊല്ലം ഷാഫിയും ദുബൈ സിങ്ങിങ് ബ്രോസും അവതരിപ്പിച്ച സംഗീത വിരുന്ന്, കൈരളി ഖോർഫക്കാൻ യൂനിറ്റ് കലാവിഭാഗം ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സദസ്സിന് ഹൃദ്യമായ ആസ്വാദനമേകി.
ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന സ്നേഹസംഗമം സാംസ്കാരിക സദസ്സ് കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് വിനോയ് ഫിലിപ്പ്, കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, മുൻ സഹരക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി ഖോർഫക്കാൻ യൂനിറ്റ് സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ സതീശ് കുമാർ, സ്വാഗതസംഘം ചെയർമാൻ അശോക് കുമാർ, കൈരളി സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, സെൻട്രൽ കമ്മിറ്റി വനിത കൺവീനർ രഞ്ജിനി മനോജ്, ഗോപിക അജയ്, സോജ നിസാം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.