ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച പിതാക്കന്മാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയിലേക്ക് 47.50 കോടി രൂപ നൽകി എം.എ. യൂസഫലി

ദുബൈ: യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 47.50 കോടി കോടിയോളം രൂപയാണ് (രണ്ട് കോടി ദിർഹം) പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്.

ലോകമെങ്ങും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും അർഹരായവരുടെയും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യം യാഥാർഥ്യമാകുന്നതിൽ എറെ സന്തോഷമുണ്ടെന്നും, വിശുദ്ധമാസത്തിൽ പിതാക്കൻമാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരമാണിതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് ഫാദേഴ്സ് എൻഡോവമെൻറ് പദ്ധതിയെന്നും ഈ കാരുണ്യപ്രവർത്തനത്തിൽ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും യൂസഫലി കൂട്ടിചേർത്തു.

പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്‍കുന്നതിനുമാണ് ശൈഖ് മുഹമ്മദ് 2,500 കോടിയുടെ (ഒരു ബില്യണ്‍ ദിര്‍ഹം) മൂല്യമുള്ള ഒരു സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെൻറ് ഈ റമദാനിൽ പ്രഖ്യാപിച്ചത്. റമദാനിൽ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രവര്‍ത്തന തുടര്‍ച്ചയാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പരിശുദ്ധ മാസത്തിൽ പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Tags:    
News Summary - MA Yusuf Ali donated Rs. 47.50 crore to the fathers' healthcare scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.