ദുബൈ: പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും നാട്ടിലുള്ള കുടുംബത്തിന് ചികിത്സ ഉറപ്പാക്കാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി മലയാളികൾ. ദുബൈയിൽ ഇന്നലെ സമാപിച്ച ജൈടെക്സ് സാങ്കേതിക മേളയിലാണ് 'ഷോപ്ഡോക്' എന്ന ആപ്ലിക്കേഷനുമായി മലയാളികൾ എത്തിയത്. സ്ഥാപകനും സി.ഇ.ഒയുമായ ഷിഹാബ് മക്കാനിയിൽ, സഹസ്ഥാപകനും സി.ഒ.ഒയുമായ റാസിഖ് അഷ്റഫ് എന്നിവരാണ് ആപ് അവതരിപ്പിച്ചത്.
ഗൾഫിലെ പ്രവാസികൾക്ക് ചികിത്സ തേടാനും നാട്ടിലെ കുടുംബാംഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാനും ഇതിൽ സംവിധാനങ്ങളുണ്ട്. കേരളത്തിലെ ഏത് ഡോക്ടർക്കും ഷോപ് ഡോക് എന്ന ആപ്ലിക്കേഷനിൽ വെർച്വൽ ക്ലിനിക്കുകൾ തുടങ്ങാം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ വൻകിട ആശുപത്രികൾക്ക് വരെ ഇതിൽ ക്ലിനിക് ആരംഭിക്കാം. നിലവിൽ അത്തരം ഇരുനൂറോളം ക്ലിനിക്കുകൾ ഷോപ് ഡോക്കിലുണ്ട്. ജൈടെക്സിൽ മികച്ച പ്രതികരണമാണ് ആപ്പിന് ലഭിച്ചത്. ഗൾഫിലെ ആരോഗ്യകേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.