‘മരണപ്പാച്ചിൽ’ ഡിജിറ്റൽ പുസ്തകം പ്രകാശനം ബെൻസീറ റഷീദും ഒ.ബി.എം. ഷാജിയും ചേർന്ന് നിർവഹിക്കുന്നു
ദുബൈ: യുവ എഴുത്തുകാരൻ മുനീർ നൊച്ചാട് രചിച്ച മരണപ്പാച്ചിൽ എന്ന കഥയുടെ ഡിജിറ്റൽ പുസ്തകം പ്രകാശനം ചെയ്തു. അൽ ഹംദ് ഡിജിറ്റൽ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകം ദുബൈ റോയൽ പാരീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ചാനൽ റിയാലിറ്റി ഷോ വിധികർത്താവുമായ ബെൻസീറ റഷീദും കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജിയും ചേർന്ന് പ്രകാശനം ചെയ്തു.
ജീവിതത്തിനും മരണത്തിനുമിടയിലെ ചെറിയ അതിരുകളിൽനിന്ന് ഒരു ചെറുപ്പക്കാരനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവരുടെ പോരാട്ടത്തിന്റെ കഥയാണ് മരണപ്പാച്ചിൽ എന്ന് മുനീർ നൊച്ചാട് വ്യക്തമാക്കി. ചടങ്ങിന് കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ട്രഷറർ ഷംസുദ്ദീൻ പി.കെ.സി, ഓർഗനൈസിങ് സെക്രട്ടറി ഫനാസ് തലശ്ശേരി, അജ്മാൻ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുനീർ ചാലിക്കര, ഷാമിൽ വി.എസ് എന്നിവർ നേതൃത്വം നൽകി.
പ്രവാസികളായ യുവാക്കളിൽനിന്നും കൂടുതൽ ആളുകൾ സാഹിത്യ ലോകത്തേക്ക് കടന്നു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.