അബൂദബി: സേവനം തേടി എത്തുന്നവരുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ച് താമസ വിസയിലെത ്തുന്നവർക്കുള്ള മെഡിക്കൽ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം പത്തിൽനിന്ന് 18 ആക്കാൻ ആരേ ാഗ്യ^രോഗപ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ രണ്ടെണ്ണം വീതവും അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ ഒന്ന് വീതവുമാണ് തുറക്കുക. 2018ൽ 752,000 പേരാണ് ഇത്തരം കേന്ദ്രങ്ങളിൽ സേവനം തേടിയെത്തിയത്. ഒരാൾക്ക് സേവനം നൽകാൻ ഏഴ് മിനിറ്റ് മാത്രമാണ് കഴിഞ്ഞ വർഷം എടുത്തത്. ഇത് റെക്കോർഡ് സമയമാണ്. ഉന്നത നിലവാരത്തിൽ സമഗ്രമായ ആരോഗ്യ പരിചരണ സേവനം നൽകാനുള്ള ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിെൻറ നയം പ്രകാരമാണ് എട്ട് കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റൻദ് പറഞ്ഞു.
ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ രണ്ടെണ്ണം വീതവും അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ ഒന്ന് വീതവുമാണ് പുതിയ കേന്ദ്രങ്ങൾ. നിർമിതബുദ്ധി പോലുള്ള പുതിയ സാേങ്കതിക വിദ്യകൾ കേന്ദ്രങ്ങളിൽ നടപ്പാക്കും. സമൂഹത്തെ പകർച്ചവ്യാധികളിൽനിന്ന് പ്രതിരോധിക്കുന്നതിന് വിദേശികൾക്കും താമസക്കാർക്കും വേണ്ടി വളരെ വേഗം ക്ഷയരോഗം നിർണയിക്കുന്ന പുതിയ പദ്ധതി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ പദ്ധതിയിൽ പരിശോധന ഫലത്തിെൻറ കൃത്യത 98 ശതമാനമാണ്. പരിശോധനക്ക് സാധാരണ മൂന്ന് മിനിറ്റാണ് സമയം വേണ്ടതെങ്കിലും നിർമിതബുദ്ധി ഉപയോഗിച്ച് തുടങ്ങിയതോടെ സമയം 0.1 സെക്കൻറായി കുറഞ്ഞിട്ടുണ്ട്. പുതിയ പദ്ധതി ദുബൈയിലെ അൽ കുവൈത്ത് ആശുപത്രി, ഇബ്നു ബതൂത മാളിലെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. സമീപ ഭാവിയിൽ ഇത് മന്ത്രാലയത്തിെൻറ കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ വ്യക്തമാക്കി.
താമസവിസ ഫോറങ്ങൾ പ്രിൻറ് ചെയ്യുക, മെഡിക്കൽ പരിേശാധന, എമിറേറ്റ്സ് െഎഡി ലഭ്യമാക്കൽ എന്നീ സേവനങ്ങൾ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ലഭിക്കും. സേവനത്തിനെത്തുന്നവർ പാസ്പോർട്ട്, വിസ/റെസിഡൻസ് പെർമിറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാകൾ, എമിറേറ്റ്സ് െഎഡി (റെസിഡൻസ് പെർമിറ്റ് പുതുക്കുന്നവർ മാത്രം) തുടങ്ങിയ രേഖകൾ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.