ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബും ഫുജൈറ ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറ ഹോസ്പിറ്റൽ ഡയറക്ടർ അഹ്മദ് അൽ ഖാദിം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
എല്ലാവര്ക്കും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ പരിശോധനകൾക്കും സൗകര്യമുണ്ടായിരുന്നു. രക്തദാനത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. ഹൃദ്രോഗം, വൃക്കരോഗം, അസ്ഥിരോഗം, ഇ.എന്‍.ടി, നേത്രരോഗം, ശിശുരോഗം, ഡന്റല്‍, ഉദരരോഗം, ന്യൂറോ, ജനറല്‍ മെഡിസിന്, തുടങ്ങി പ്രത്യേക വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തി.
ഫുജൈറ ഹോസ്പിറ്റൽ ക്വാളിറ്റി ഡിപ്പാർട്മെന്റ് ഹെഡ് ആമിന മഹ്മൂദ്, ഫിനാൻഷ്യൽ അസിസ്റ്റന്റ് ഡയറക്ടർ ആയിഷ നാസർ, വളന്റിയർ ടീം ഹെഡ് ഡോ. സുമയ്യ, ഫാർമസി ഹെഡ്, ഡോ. ഹലീമ നഴ്സിങ് വിഭാഗം അസി. ഡയറക്ടർ ഷൈക സൈഫ്, കാർഡിയോളജിസ്റ്റ് സ്പെഷലിസ്റ്റ് ഡോ. അംരീഷ് അഗർവാൾ, ആസ്റ്റർ ഗ്രൂപ് ഡയറക്ടർ ഡോ. അബ്ദുൽ നാസർ, നഴ്സിങ് സൂപ്പർവൈസർ ചിഞ്ചു ലാസർ, ഐ.എസ്.സി പ്രസിഡന്റ് നാസിറുദ്ധീൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ വി.എം. സിറാജുദ്ധീൻ നന്ദിയും പറഞ്ഞു. അശോക് മൂൽചന്ദനി, സഞ്ജീവ് മേനോൻ, മനാഫ് ഒളകര, വി.എസ്. സുഭാഷ്, അബ്ദുൽ ജലീൽ, അഡ്വ. മുഹമ്മദ് അലി, അബ്ദുല്ല കൊടപ്പന, അനീഷ് ആന്റണി, ജഗദീഷ്, മുബാറക് കോക്കൂർ, ഐ.എസ്.സി ലേഡീസ് ഫോറം അഡ്വൈസർ സറീന, വൈഷ്ണവി, മഞ്ചുള തുടങ്ങിയവർ ക്യാമ്പില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.