ദുബൈ: വീട്ടിലൊരു ഡോക്ടർ ഉണ്ടാവുക എന്നത് ഏതൊരു രക്ഷിതാവിെൻറയും സ്വപ്നമാണ്. മെഡിക്കൽ വിദ്യാഭ്യാസത്തേിലേക്ക് മക്കളെ കൈപിടിച്ചുയർത്താൻ ആഗ്രഹിക്കാത്ത രക്ഷിതാക്കൾ കുറവാണെങ്കിലും മുന്നിലുള്ള വഴികൾ ദുർഘടമാണെന്ന തോന്നലാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. ഇടനിലക്കാരുടെ തട്ടിപ്പും സാമ്പത്തിക ബാധ്യതകളും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഇൗ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവാസികളായ രക്ഷിതാക്കൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ ആശങ്ക.
മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ നേരായ വഴികൾ ചൂണ്ടിക്കാണിക്കാനും മികച്ച കരിയർ പടുത്തുയർത്താനും തട്ടിപ്പിൽ വീഴാതിരിക്കാനും പ്രവാസി രക്ഷിതാക്കെളയും വിദ്യാർഥികളെയും പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് 'ഗൾഫ് മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ പ്രമുഖ വിദ്യാഭ്യാസ കൺസൽട്ടേഷൻ സ്ഥാപനമായ ലിങ്ക് ഇന്ത്യ എജുക്കേഷനൽ സർവിസസ് വെബിനാർ ഒരുക്കുന്നു. ഒക്ടോബർ 10ന് നടക്കുന്ന വെബിനാറിന് കരിയർ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭൻ നേതൃത്വം നൽകും. വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശന വഴികളെക്കുറിച്ച് അദ്ദേഹം വിവരിക്കും.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ കഴിഞ്ഞ മാസം നടന്നിരുന്നു. 650ന് മുകളിൽ മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കും. മികച്ച മാർക്ക് ലഭിച്ച മറ്റ് കുട്ടികൾക്ക് മാനേജ്മെൻറ് സീറ്റുകളിലും പ്രവേശനം തേടാം. എൻ.ആർ.ഐ വിദ്യാർഥികൾക്ക് മെറിറ്റ്, മാനേജ്മെൻറ്, എൻ.ആർ.ഐ േക്വാട്ടകളിൽ പ്രവേശനത്തിന് അവസരമുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടിയാകാൻ ലക്ഷ്യമിട്ടാണ് വെബിനാർ നടത്തുന്നതെന്ന് ലിങ്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ റിജു മുഹമ്മദ് പറഞ്ഞു. എല്ലാവരുടെയും സ്വപ്ന കരിയറുകളിൽ ഒന്നാണ് ആരോഗ്യ മേഖലയിലെ ജോലി.
എന്നാൽ, കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനാൽ പലരും തട്ടിപ്പിനിരയാവുകയും കഴിവുള്ള വിദ്യാർഥികൾക്ക് അവസരം നഷ്ടമാവുകയും ചെയ്യുന്നു. നീറ്റ് അഡ്മിഷെൻറ സമയത്ത് എെന്താക്കെയാണ് ചെയ്യേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും വെബിനാറിൽ ചൂണ്ടിക്കാണിക്കും. പ്രവേശന നടപടി ക്രമങ്ങൾ എളുപ്പമാക്കാനും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും വെബിനാർ ഉപകരിക്കുമെന്നും റിജു മുഹമ്മദ് പറഞ്ഞു. മാർക്കുകളും റാങ്കുകളും തമ്മിലുള്ള വ്യത്യാസം മുതൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ അപേക്ഷിക്കണം എന്നുവരെയുള്ള വിശദമായ വിവരങ്ങൾ വെബിനാറിൽ പങ്കുവെക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് വാട്സ് ആപ് വഴിയും (+971 588135882) ഇ-മെയിൽ വഴിയും (linkindiagcc@gmail.com) രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.