അബൂദബി: ഭീകരവാദം തകർത്തെറിഞ്ഞ മൊസൂളിലെ ചരിത്രപ്രാധാന്യമേറിയ അൽ നൂരി വലിയ പള്ളിയും അൽ ഹദ്ബ മിനാരവും പുനർനിർമിച്ചു നൽകുന്നതു സംബന്ധിച്ച പ്രഥമ ഉന്നതതലയോഗം അബൂദബിയിൽ
നടന്നു.
െഎസിസ് ഭീകരർ തകർത്ത 800 വർഷം പഴക്കമുള്ള പള്ളി പുതുക്കിപ്പണിയുന്നതിന് 185 ദശലക്ഷം ദിർഹമാണ് യു.എ.ഇ സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സാംസ്കാരിക മന്ത്രി നൂറ അൽ കാബി, നയതന്ത്രപ്രതിനിധികൾ, യു.എ.ഇ^ഇറാഖ് സർക്കാറുകളുടെ ഉന്നത ഉദ്യോഗസ്ഥർ യുനെസ്കോ , സുന്നി എൻഡോവ്മെൻറ് ദിവാൻ ഇറാഖ്,ഒാർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോഒാപ്പറേഷൻ, സാംസ്കാരിക സ്വത്തുകളുടെ സംരക്ഷണ പഠന കേന്ദ്രം എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. നിർമാണ പ്രവർത്തനത്തിെൻറ നിർവഹണം, എത്ര നാൾ കൊണ്ട് പൂർത്തിയാക്കണം തുടങ്ങിയ വിഷയങ്ങളാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.
അൽ നൂരി മസ്ജിദ് ചരിത്ര^സാംസ്കാരിക പ്രാധാന്യത്തോടെ വീണ്ടുമുയർത്താനുള്ള ആലോചനയിൽ സംബന്ധിക്കാനായത് ബഹുമതിയായെന്ന് മന്ത്രി നൂറ പറഞ്ഞു.
ഇറാഖ് സാംസ്കാരിക മന്ത്രാലയം, ഇറാഖി സുന്നി എൻഡോവ്മെൻറ് എന്നിവയുടെ കൂടി സഹകരണം പുനർനിർമാണത്തിലുണ്ടാവും. ആയിരം ഇറാഖി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യു.എ.ഇ ശ്രമിക്കുന്നുണ്ട്. നഗരത്തിെൻറ പുനർനിർമാണത്തിൽ നേതൃപരമായ പങ്ക് അവർക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. 2023ൽ പള്ളി അതിമനോഹരമായി പുനർനിർമിച്ച് അവിടേക്ക് സന്ദർശകർക്ക് തിരിച്ചെത്താൻ കഴിയുന്നമെന്നും പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഇടമാവുക വഴി ഇറാഖിെൻറ വികസനത്തിനും അതു തുണയാവും.
ഇറാഖിൽ സുരക്ഷയും സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിന് പിന്തുണ ഉറപ്പാക്കുകയാണ് യു.എ.ഇ എന്ന് മന്ത്രി പറഞ്ഞു.
വരാനിരിക്കുന്ന തലമുറകൾക്ക് സമൃദ്ധമായ ഭാവി ലക്ഷ്യമിടുക കൂടി വേണം. സുസ്ഥിര വികസനവും സഹിഷ്ണുതയും വ്യാപിപ്പിക്കാൻ ഏറെ സംഭാവനകൾ നൽകിയ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ജൻമശതാബ്ദി വർഷത്തിലാണ് ഇൗ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.