ഷാർജ: മായം കലരാത്ത ശുദ്ധമായ പാൽ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഷാർജ മലീഹയിൽ ആരംഭിച്ച ഡയറി ഫാമിൽനിന്നുള്ള പാൽ വ്യാഴാഴ്ച മുതൽ വിപണിയിലെത്തും. ഷാർജയിലുടനീളം മലീഹ പാൽ ലഭ്യമാകും. മലീഹയിലെ തന്നെ വിശാലമായ ഗോതമ്പ് പാടത്തിന് സമീപമാണ് ഡെയറി ഫാം സ്ഥാപിച്ചത്. കോഴി വളർത്തൽ ഫാമും ഉൾക്കൊള്ളുന്ന വലിയ പദ്ധതിയുടെ ഭാഗമാണിത്.
ജനങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1000 പശുക്കളെ ഡെൻമാർക്കിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ശരീരഭാരം കുറക്കൽ, ദഹനം, കൊഴുപ്പിന്റെ അളവ് കുറക്കൽ, ചർമ സംരക്ഷണം തുടങ്ങിയവക്കെല്ലാം സഹായമാകുന്ന ഘടകങ്ങളാണ് മലീഹ പാലിൽ അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന പോഷകങ്ങളും പാലിലുണ്ടെന്ന് അധികൃതർ ഉറപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.