ദുബൈ: അത്യാധുനിക സാേങ്കതികവിദ്യ, അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്സ് സേവനം, കൃഷി, വ്യോമയാന പദ്ധതികൾ തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക^വാണിജ്യ സഹകരരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സഇൗദ് ആൽ മൻസൂറിയും ചർച്ച നടത്തി. നിലവിലെ സംയുക്ത വികസന പദ്ധതികളിൽനിന്ന് നേട്ടം ലഭിക്കുന്ന സാഹചര്യത്തിൽ പ്രധാനപ്പെട്ട മറ്റു നിരവധി മേഖലകളിൽ സംയുക്ത നിക്ഷേപം നടത്തുന്നതും പങ്കാളിത്തം കൂടുതൽ വ്യാപിപ്പിക്കുന്നതും ചർച്ചയിൽ വിഷയമായി.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക^വ്യാപാര കരാറുകളുടെ ശക്തി സുൽത്താൻ ബിൻ സഇൗദ് എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിൽ ഇൗ കരാറുകൾ വലിയ പങ്ക് വഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ൽ ഇരു രാജ്യങ്ങൾക്കുമിടയിലെ എണ്ണയിതര വ്യാപാരം 3590 കോടി യു.എസ് ഡോളറിൽ കൂടുതലായിരുന്നുവെന്നും സാമ്പത്തിക മന്ത്രി കൂട്ടിച്ചേർത്തു.
ദുബൈയിൽ സാമ്പത്തിക മന്ത്രാലയത്തിെൻറ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ആന്ധ്രപ്രദേശ് ധനകാര്യ-ആസൂത്രണ മന്ത്രി യനമാല രാമ കൃഷുണ്ടു, യു.എ.ഇയിെല ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യു.എ.ഇ വ്യവസായകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽഫാൻ, അബൂദബി വികസന ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖലീഫ ആൽ ഖുബൈസി, ഇന്ത്യയിലെ യു.എ.ഇ വാണിജ്യ അറ്റാഷെ അഹ്മദ് ആൽ ഫലാഹി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.