വലിപ്പവും തിളക്കവും കൂടുതല്‍; 14ന് ‘സമ്പൂര്‍ണ’ ചന്ദ്രന്‍

ദുബൈ: അമ്പിളി അമ്മാവനെ വിരുന്നുവിളിക്കുന്ന പാട്ട് ഒരു കുറിയെങ്കിലും മൂളാത്തവരുണ്ടാവില്ല. ആ പാട്ട് കേട്ടിട്ട് വന്നതാണെന്നു തോന്നും നവംബര്‍ 14ന് മാനത്ത് ചന്ദ്രനെ നോക്കിയാല്‍.   
ഭൂമിയുമായി ഏറെ അടുത്തു നില്‍ക്കുന്ന അന്ന് ചന്ദ്രനെക്കാണാന്‍ സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനത്തിലേറെ തിളക്കവുമുണ്ടാകും. ഈ ‘സൂപ്പര്‍മൂണ്‍’കാണാന്‍ ഭൂമിയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.എ.ഇ ആണെന്നാണ് ശാസ്ത്രലോകത്തിന്‍െറ വിലയിരുത്തല്‍. മികച്ച സമയം പുലര്‍ച്ചെ 5.52. 70 വര്‍ഷത്തിന് ശേഷമാണ് ഇത്രയേറെ വലിപ്പമുള്ള ചന്ദ്രനെ കാണാനാവുന്നത്. ഇക്കുറി കാണാനൊത്തില്ളെങ്കില്‍ ഈ പ്രതിഭാസം കാണാന്‍ ഇനി 2034 നവംബര്‍ 25 വരെ കാത്തിരിക്കേണ്ടി വരും. 

Tags:    
News Summary - moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.