അബൂദബി: യു.എ.ഇയിൽ ഏക ഉടമസ്ഥ അവകാശമുള്ള സ്ഥാപനങ്ങളുടെ ലൈസൻസിങ് മേഖലയിലെ വളർച്ച ഈ വർഷം മികച്ചരീതിയിൽ തുടർന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഏറ്റവും ആകർഷകമായ മേഖലകളിലൊന്നായി യു.എ.ഇ മാറിയതിനെ പ്രതിഫലിക്കുന്നതാണ് വളർച്ച നിരക്ക്. നാഷനൽ ഇക്കണോമിക് രജിസ്ട്രി പുറത്തിറക്കിയ പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരിയിൽ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വ്യക്തിഗത സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് നാലായിരത്തിലധികം പുതിയ ലൈസൻസുകൾ അധികൃതർ നൽകി. മേഖലയിലെ വ്യക്തിഗത സ്ഥാപനങ്ങളുടെ ആകെ എണ്ണം ജനുവരി അവസാനത്തോടെ 3,04,948 ആയി ഉയർന്നു.
2020 ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1.3 ശതമാനം വളർച്ച കൈവരിച്ചു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യു.എ.ഇയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കായുള്ള മൊത്തം ലൈസൻസുകളിൽ 41 ശതമാനവും സ്ഥാപനങ്ങളാണ്. ഈ വർഷം ജനുവരി അവസാനത്തോടെ വ്യക്തിഗത ലൈസൻസുകളുടെ എണ്ണം 7,40,717 എത്തി. അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലാണ് രാജ്യത്ത് ഏറ്റവുമധികം വ്യക്തിഗത ബിസിനസ് ലൈസൻസുകളെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം വ്യക്തിഗത ബിസിനസ് സ്ഥാപനങ്ങളിൽ 78.6 ശതമാനം ഈ മൂന്നു എമിറേറ്റുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.