റാസല്‍ഖൈമ: അറബ് ഗ്രാമങ്ങളിലെല്ലാം അത്യാധുനിക സൗധങ്ങള്‍ ഉയരുമ്പോള്‍ പൂര്‍വികരുടെ ജീവിത രീതികള്‍ പുതു ലോകത്തിന് മുന്നില്‍ തുറന്നു വെക്കുകയാണ് പര്‍വത നിരകളിലെ അതി പുരാതനമായ ചെറു പുരയിടങ്ങള്‍. ജീവിതായോധനത്തിന് മുത്തുവാരലും മല്‍സ്യബന്ധനവും കൃഷിയും അടിസ്ഥാനമാക്കിയിരുന്ന മുന്‍ഗാമികളുടെ പ്രൗഢ ജീവിതത്തിന്‍െറ ചരിത്ര ഏടുകളാണ് റാസല്‍ഖൈമ അല്‍ ഗലീലയിലത്തെുന്നവര്‍ക്ക് കാണാനാവുക. ഇടുങ്ങിയ മുറികളടങ്ങിയതായിരുന്നു തല ചായ്ക്കാന്‍ പര്‍വത നിരകളില്‍ കല്ലുകള്‍ അടുക്കിവെച്ച് നിര്‍മിച്ചിരുന്ന ‘വീടുകള്‍. കിടപ്പു മുറിയും സ്വീകരണ മുറികളും ഇതിലുള്‍പ്പെടും.
അനുബന്ധമായി ശൗചാലയവും ഭക്ഷണം പാചകത്തിന് പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു. പാറകളും ഈന്തപ്പനയോലകളും തടികളും ചുണ്ണാമ്പു കല്ലുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവിടെ കഴിഞ്ഞിരുന്നവര്‍ മലയിറങ്ങി കടലോരങ്ങളിലേക്കും മറ്റും താമസം മാറ്റിയത്. ക്രൂഡ് ഓയിലിന്‍െറ കണ്ടത്തെലോടെ ഭരണാധിപന്മാരുടെ കൈയയഞ്ഞ സഹായം ഗിരിനിരകളില്‍ കഴിഞ്ഞിരുന്നവരുടെ പുനരധിവാസത്തിന് വേഗം നല്‍കി.
തങ്ങളുടെ പിതാമഹന്മാര്‍ വസിച്ചിരുന്നയിടമാണ് ഇതെന്ന് പര്‍വത നിരയെ ചൂണ്ടി വാദി അല്‍ ഗലീലയിലെ മലഞ്ചെരുവില്‍ താമസിക്കുന്ന അബ്ദുല്ല ശഹി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുരയിടങ്ങളില്‍ ഉപയോഗിച്ചിരുന്ന പാറകളാണ് ഇവിടെ ചിതറി കിടക്കുന്നത്. പുരാവസ്തു വകുപ്പിന് കീഴിലുള്ള ഈ മേഖലയിലെ തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങളില്‍ ചിലത് അറ്റകുറ്റപണികള്‍ നടത്തി അധികൃതര്‍ സംരക്ഷിച്ച് വരുന്നുണ്ട്. മലനിരകളിലെ നിശ്ചിത സ്ഥലങ്ങളില്‍ പക്ഷി മൃഗാദികളെ വളര്‍ത്തുന്നുണ്ട്. പുരാതന കാലത്ത് സമൃദ്ധമായ നീരൊഴുക്കുണ്ടായെന്ന് വിലയിരുത്തപ്പെടുന്ന പ്രദേശങ്ങളാണ് പര്‍വത നിരകള്‍ക്ക് സമീപത്തെ വാദികള്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴയത്തെുടര്‍ന്ന് ഗലീല വാദി നിറഞ്ഞൊഴുകിയത് തന്‍െറ ഗൃഹാതുര ഓര്‍മയാണെന്നും അബ്ദുല്ല ശഹി പറഞ്ഞു.
യു.എ.ഇയുടെ പുരോഭാഗത്ത് ഒമാന്‍ അതിര്‍ത്തി പങ്കിടുന്നതാണ് അല്‍ ഗലീല വാദിയിലെ പര്‍വത നിരകള്‍. റാസല്‍ഖൈമക്ക് പുറമെ ഫുജൈറയിലെ മലനിരകളിലും പുരാതനമായ പുരയിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും സന്ദര്‍ശകര്‍ക്ക് കാണാനാകും.
ഇത്തരം മേഖലകള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിച്ച് വരികയാണ്. ചില പ്രദേശങ്ങളില്‍ ആര്‍ക്കിയോളജിക് വകുപ്പിന് കീഴില്‍ നിരന്തര പഠന ഗവേഷണങ്ങളും നടക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും റാസല്‍ഖൈമയുടെ വടക്കന്‍ മേഖലയായ വാദി അല്‍ ഗലീല, അല്‍ ജീര്‍, ശാം തുടങ്ങിയിടങ്ങളിലത്തെുന്നവര്‍ക്ക് പഴമയുടെ പൈതൃക സുഗന്ധത്തിനൊപ്പം ഗിരി ശൃംഗങ്ങളുടെ ഗാംഭീര്യവും ഗ്രാമ ഭംഗിയുടെ നാട്ടു നന്മകളും നുകര്‍ന്ന് മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.