അബൂദബിയിലെത്തിയ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരങ്ങൾ

ഐ.പി.എൽ: ഉത്തേജക മരുന്ന്​ പരിശോധനക്ക്​ ഇന്ത്യ - യു.എ.ഇ സംയുക്​ത സംഘം

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ​ങ്കെടുക്കുന്ന താരങ്ങളിൽ ഉത്തേജക മരുന്ന്​ പരിശോധന നടത്താൻ ഇന്ത്യ- യു.എ.ഇ സംയുക്​ത സംഘം. ഇന്ത്യയുടെ നാഷനൽ ആൻഡി ഡോപിങ്​ ഏജൻസിയും (നാഡ) യു.എ.ഇയുടെ നാഷനൽ ആൻഡി ഡോപിങ്​ ഓർഗനൈസേഷനും (നാഡോ) ചേർന്നാണ്​ മരുന്നടി വിരുതന്മാരെ കണ്ടെത്തുന്നത്​. നാഡോയുടെ നിയമാവലികൾ അനുസരിച്ചായിരിക്കും പ്രവർത്തനം.

കോവിഡ്​ പ്രോ​ട്ടോ​േകാൾ ഉള്ളതിനാൽ താരങ്ങളുമായി നേരിട്ട്​ സമ്പർക്കം വരാത്ത രീതിയിൽ പരിശോധന നടത്താനും തീരുമാനമുണ്ട്​. യൂറിൻ സാമ്പ്​ൾ പരിശോധനയാണ്​ ഇതിനായി നടത്തുന്നത്​. നാഡയുടെ ഉദ്യോഗസ്​ഥ സംഘം അടുത്ത മാസം യു.എ.ഇയിൽ എത്തും.

ഏഴ്​ ദിവസത്തെ ക്വാറൻറീന്​ ശേഷം നോഡയുമായി ചേരും. ഇവർക്ക്​ താമസ സൗകര്യമുൾപ്പെടെ ഒരുക്കുന്നത്​ നോഡയായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.