ഷാർജ: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവ വധു മരിച്ചു. ഇമാറാത്തി യുവതി റീം ഇബ്രാഹീം (24) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് ഷാർജയിലെ എമിറേറ്റ്സ് റോഡിലായിരുന്നു അപകടം. ഇലക്ട്രിക്കൽ എൻജിനീയറായ റീം ഇബ്രാഹീം സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്.
അപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ യുവതി പൂർണമായും കോമയിലായിരുന്നു. ആഗസ്റ്റ് 31ന് മരണം സ്ഥിരീകരിച്ചു. അപകടത്തിന്റെ മൂന്നാഴ്ച മുമ്പായിരുന്നു യുവതിയുടെ വിവാഹം. വിവാഹ ആഘോഷങ്ങൾ നടന്ന ഉമ്മുൽ ഖുവൈനിലെ അതേ ഹാളിൽതന്നെയായിരുന്നു മരണാനന്തര ചടങ്ങുകളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.