Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ ന​വ വ​ധു...

ഷാ​ർ​ജ​യി​ൽ ന​വ വ​ധു കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
accident
cancel

ഷാ​ർ​ജ: കാ​റ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ വ​ധു മ​രി​ച്ചു. ഇ​മാ​റാ​ത്തി യു​വ​തി റീം ​ഇ​ബ്രാ​ഹീം (24) ആ​ണ്​​ മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച മു​മ്പ്​ ഷാ​ർ​ജ​യി​ലെ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ റീം ​ഇ​ബ്രാ​ഹീം സ​ഞ്ച​രി​ച്ച കാ​റി​ന്​ പി​റ​കി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ൽ ത​ല​ച്ചോ​റി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി പൂ​ർ​ണ​മാ​യും കോ​മ​യി​ലാ​യി​രു​ന്നു. ആ​ഗ​സ്റ്റ്​ 31ന്​ ​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ മൂ​ന്നാ​ഴ്ച മു​മ്പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം. വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന ഉ​മ്മു​ൽ ഖു​വൈ​നി​ലെ അ​തേ ഹാ​ളി​ൽ​ത​ന്നെ​യാ​യി​രു​ന്നു​ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBrideAccidentDeath News
News Summary - Newlywed bride dies in accident in Sharjah
Next Story