നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് മാസാചരണം ആരംഭിച്ചു

ദു​ബൈ: കേ​ര​ള പ്ര​വാ​സി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ ഐ.​ഡി കാ​ർ​ഡ് സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 31 വ​രെ​യാ​ണ് പ​രി​പാ​ടി. പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്റ്സ് ഐ.​ഡി, എ​ന്‍.​ആ​ര്‍.​കെ ഇ​ന്‍ഷു​റ​ന്‍സ്, നോ​ര്‍ക്ക പ്ര​വാ​സി​ര​ക്ഷ ഇ​ന്‍ഷു​റ​ന്‍സ് എ​ന്നീ സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഐ.​ഡി കാ​ർ​ഡ് എ​ടു​ത്ത​വ​ര്‍ക്കു​ള്ള സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കാ​നും പു​തു​ക്കാ​ന്‍ വൈ​കി​യ​വ​ര്‍ക്ക് കാ​ർ​ഡ് പു​തു​ക്കാ​നും ഈ ​കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് നോ​ർ​ക്ക സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​റി​യി​ച്ചു. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​രാ​യ പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ഐ.​ഡി കാ​ർ​ഡ് സേ​വ​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണ്.

വി​ദേ​ശ​ത്ത് ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി​ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന 18നും 70​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക റൂ​ട്ട്സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം.

വി​ദേ​ശ​ത്ത് പ​ഠ​ന​ത്തി​ന് പോ​കു​ന്ന കേ​ര​ളീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റു​ഡ​ന്‍റ്​​സ്​ ഐ.​ഡി കാ​ർ​ഡ് ല​ഭി​ക്കും. ആ​റു മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യോ ജോ​ലി ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സാ​ധു​ത​യു​ള്ള വി​സ, പാ​സ്​​പോ​ർ​ട്ട് എ​ന്നി​വ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ര്‍ക്ക പ്ര​വാ​സി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക്ക് അ​പേ​ക്ഷി​ക്കാം. മേ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.

നോ​ര്‍ക്ക റൂ​ട്ട്‌​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.norkaroots.org വ​ഴി പ്ര​സ്തു​ത സേ​വ​ന​ങ്ങ​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ഫ്രീ ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കാ​ള്‍ സ​ര്‍വി​സ്) അ​ല്ലെ​ങ്കി​ല്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് ഹെ​ഡ് ഓ​ഫി​സ് ഐ.​ഡി കാ​ർ​ഡ് വി​ഭാ​ഗം 0471 2770543, 0471 2770528 (പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍, ഓ​ഫി​സ് സ​മ​യ​ത്ത്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - NORKA Root ID card Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.