ദുബൈ: കെ.എം.സി.സി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൂക്കോട്ടൂർ പ്രീമിയർ ലീഗ് സീസൺ മൂന്ന് ദുബൈ വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രവാസി കൂട്ടായ്മ വള്ളുവമ്പ്രം ഒന്നാം സ്ഥാനവും, കെ.ഒ.ഡി ട്രാവൽസ് ആലുങ്ങ പൊറ്റ രണ്ടാം സ്ഥാനവും നേടി.
ദുബൈ കെ.എം.സി.സി സീനിയർ നേതാവ് കെ.പി.പി തങ്ങൾ, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, മുൻ ജനറൽ സെക്രട്ടറി പി.വി. നാസർ, വൈസ് പ്രസിഡന്റ് നജുമുദ്ദീൻ തറയിൽ, സെക്രട്ടറി ശിഹാബ് ഇരുവേറ്റി, മലപ്പുറം സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് മങ്കരത്തൊടി സഫീർ, യസീദ് ഇല്ലത്തൊടി, ജമാലുദ്ദീൻ ആനക്കയം, സൈതലവി, ഹംസ, കെ.എം.സി.സി മലപ്പുറം മണ്ഡലം നേതാക്കളായ ജാഫർ പുൽപ്പറ്റ,
ഷഹാബ് കളത്തിങ്ങൽ, ഇർഷാദ് കോടൂർ, കുരിക്കൾ മുഹമ്മദ്, പാരി അമീർ, റഹ്മത്തുല്ല, ഫാസിൽ കാട്ടിൽ, അൻവർ ആനക്കയം, ഇർഷാദ് മോങ്ങം, സലിം മുതിരിപ്പറമ്പ്, ഷമീർ വാളപ്ര, ശരീഫ് മലപ്പുറം, സൈനു കോടൂർ, ഗ്ലോബൽ കെ.എം.സി.സി മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി യു.പി. അഫ്സൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ഫയാസ് ഖാൻ, ജലീൽ മോങ്ങം, ആസിഫ് പൂക്കോട്ടൂർ, ഇബ്രാഹിം സിറ്റി, മുഹമ്മദ് ചീനിക്കൽ, ജംഷീദ് വെള്ളൂർ, സലാം അത്താണിക്കൽ, അദ്നാൻ കളത്തിങ്ങൽ, നസീർ മുണ്ടിത്തൊടിക, അഷറഫ് പുല്ലാര, ലബീബ് ചെറുവള്ളൂർ, ഷെഫീഖ് കളത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.