ദുബൈ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ഐ.പി.എൽ മത്സരത്തി​െൻറ സ്​കോർ എഴുതുന്ന പ്രശാന്ത്​

പ്ര​ശാ​ന്ത്​ സ്​​കോ​റെ​ഴു​തു​ന്നു, 'വ​ൺ ഹാ​ൻ​ഡ്​ മോ​ഡി​ൽ'

ദുബൈ: നോൺസ്​ട്രൈക്കറെ കാഴ്​ചക്കാരനാക്കി നിർത്തി ഒറ്റക്ക്​ കളിജയിപ്പിക്കുന്ന ബാറ്റ്​സ്​മാനെ പോലെയാണ്​ പ്രശാന്ത്​ കുമാറി​െൻറ ഇടംകൈ. സ്വാധീനം നഷ്​ടപ്പെട്ട വലതുകൈയെ സാക്ഷിനിർത്തി ഐ.പി.എലിൽ ഒറ്റക്കൈ​ കൊണ്ട്​ സ്​കോർ എഴുതുകയാണ്​ പ്രശാന്ത്​. അതിവേഗം ചലിക്കുന്ന ട്വൻറി20 ക്രിക്കറ്റിൽ അതിനേക്കാൾ വേഗത്തിലാണ്​ പ്രശാന്തി​െൻറ കണക്കുപുസ്​തകത്തിൽ സ്​കോറുകൾ മിന്നിമായുന്നത്​. ഐ.പി.എലിൽ ദുബൈ സ്​റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിലെ മാനുവൽ സ്​കോററാണ്​ ഈ തെലങ്കാനക്കാരൻ. വലതുകൈക്ക്​ സ്വാധീനമില്ലാതെ പിറന്നുവീണ പ്രശാന്തിന്​ എല്ലാമെല്ലാം ഇടംകൈയാണ്​. ഇടംകൈയൻ ബൗളറും ഇടംകൈയൻ ബാറ്റ്​സ്​മാനും കൂടിയാണ് പ്രശാന്ത്​.

രാജ്യാന്തര ക്രിക്കറ്റിൽ ​ഡിജിറ്റൽ സ്​കോർബോർഡുകൾ സജീവമാണെങ്കിലും സ്​കോർബുക്കിൽ എഴുതുന്ന പതിവ്​ ഇപ്പോഴും തുടരുന്നുണ്ട്​. ഐ.പി.എൽ യു.എ.ഇയിൽ എത്തുന്നു എന്നറിഞ്ഞയുടൻ സ്​കോററാവാനുള്ള ശ്രമം ​പ്രശാന്ത്​ തുടങ്ങിയിരുന്നു. ആഭ്യന്തര ക്രിക്കറ്റുകളിലും യു.എ.ഇയിൽ നടന്ന മറ്റു​ മത്സരങ്ങളിലുമെല്ലാം സ്​കോർ എഴുതിയ പരിചയമുണ്ട്​.

അതിലുപരിയായി ക്രിക്കറ്റ്​ ഫാനായ ബോസിനെ കിട്ടിയതാണ്​ ത​െൻറ ഭാഗ്യമെന്ന്​ പ്രശാന്ത്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. യോഗി ഗ്രൂപ്പിലെ അസിസ്​റ്റൻറ്​ ഡിവിഷൻ മാനേജറാണ്​ പ്രശാന്ത്​. സ്​ഥാപന മാനേജർ ശിവ പഗരാനി ദുബൈ ക്രിക്കറ്റ്​ കൗൺസിലി​െൻറ കൺവീനറാണ്​. യോഗി ഗ്രൂപ്പി​െൻറ ആഭ്യന്തര മത്സരങ്ങളിൽ സ്​കോർ എഴുതിയായിരുന്നു തുടക്കം. പിന്നീട്​ ഇത് ഗൗരവമായി എടുക്കുകയായിരുന്നു. 2008 മുതൽ സ്​കോററാണ്​ ​പ്രശാന്ത്​. എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ നടത്തിയ സ്​കോറർ പരിശീലനത്തിൽ പ​ങ്കെടുക്കുകയും പരീക്ഷ പാസാവുകയും ചെയ്​തിട്ടുണ്ട്​.

യു.എ.ഇയിൽ നടന്ന 2014 ഐ.പി.എല്ലിലും ട്വൻറി20 ലോകകപ്പ്​ യോഗ്യത മത്സരങ്ങളിലും പാകിസ്​താ​െൻറയും അഫ്​ഗാനിസ്​താ​െൻറയും മത്സരങ്ങളിലും പാകിസ്​താൻ സൂപ്പർ ലീഗിലും പ്രശാന്തി​െൻറ കൈകളാണ്​ സ്​കോർബോർഡിന്​ വേഗം നൽകിയത്​. ഇതിലെല്ലാമുപരി, കാണികൾക്ക്​ പ്രവേശനമില്ലാത്ത ഐ.പി.എല്ലിൽ മത്സരങ്ങൾ കാണാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ്​ പ്രശാന്ത്​. പകൽ ജോലി കഴിഞ്ഞ്​ വൈകീട്ടാണ്​ സ്​കോർ എഴുതുന്നതിന്​ സ്​റ്റേഡിയത്തിൽ എത്തുന്നത്​. കൃത്യമായ ഇടവേളകളിൽ കോവിഡ്​ പരിശോധന നടത്തിയ ശേഷമാണ്​ സ്​റ്റേഡിയത്തിലേക്ക്​ കയറ്റുന്നത്​.

വളരെ സൂക്ഷ്​മത ആവശ്യമുള്ള മേഖലയാണ്​ സ്​കോറെഴുത്ത്​. അമ്പയറുടെ ചെറിയൊരു സിഗ്​നൽ പോലും ഗ്രഹിച്ചെടുക്കാനുള്ള കഴിവും സൂക്ഷ്​മതയും സ്​കോറർക്കുണ്ടാവണം. ക്രിക്കറ്റിലെ ഓരോ നിയമമാറ്റവും മനസ്സിലാക്കിയിരിക്കണം. സ്വാധീനക്കുറവെന്ന പരിമിതിയെ ഗാലറിക്ക്​ പുറത്ത്​ നിർത്തിയതിനാലാണ്​ പ്രശാന്ത്​ യു.എ.ഇ ക്രിക്കറ്റി​െൻറ പ്രിയപ്പെട്ട സ്​കോററായത്​.

ഡി​ജി​റ്റ​ൽ കാ​ല​​ത്ത് സ്​​കോ​ർ​ബു​ക്ക്​ വേ​ണോ?

എല്ലാം ഡിജിറ്റലായ ഈ കാലത്ത്​ ബുക്കിൽ സ്​കോർ എഴുതേണ്ടതുണ്ടോ എന്ന്​ പല​രും ചോദിക്കാറുണ്ടെന്ന്​ പ്രശാന്ത്​ പറയുന്നു. എല്ലാ അന്താരാഷ്​ട്ര മത്സരങ്ങളിലും സ്​കോർബുക്കിൽ എഴുതേണ്ടത്​ നിർബന്ധമാണ്​. സ്​കോറിലെ സുതാര്യതക്ക്​ വേണ്ടിയാണിത്​. ഡിജിറ്റൽ സ്​കോർബോർഡിന്​ എന്തെങ്കിലും സംഭവിച്ചാൽ അമ്പയർമാർ ആശ്രയിക്കുന്നത്​ സ്​കോർ ബുക്കിനെയാണ്​. ഇതിനൊരു ഉദാഹരണമായി സ്വന്തം അനുഭവം ​പ്രശാന്ത്​ വിവരിക്കുന്നു. ദുബൈയിൽ നടന്ന ശ്രീലങ്ക- പാകിസ്​താൻ മത്സരത്തി​െൻറ രണ്ടാം ഇന്നിങ്​സിനിടെ പെ​ട്ടെന്ന്​ ഡിജിറ്റൽ സ്​കോർബോർഡ്​ നിലച്ചു. സ്വകാര്യ സൈറ്റുകളുടെ സ്​കോർബോർഡുകളെ അമ്പയർമാർ വിശ്വസിച്ച്​ ആശ്രയിക്കാറില്ല. അന്ന്​ രക്ഷക്കെത്തിയത്​ ത​െൻറ കൈയിലുള്ള സ്​കോർബുക്കായിരുന്നുവെന്ന്​ പ്രശാന്ത്​ ഓർമിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.