ദുബൈ: ഇന്ന് മുതൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക വിദ്യ പ്രദർശന മേളകളിൽ ഒന്നായ ദുബൈ ജൈടെക്സ് ഗ്ലോബൽ മേളക്ക് എത്തുന്നവർക്ക് ജോലി നിർവഹിക്കാൻ സൗജന്യ വർക്കിങ് സ്പേസ് ഒരുക്കി ദുബൈയിലെ സ്ഥാപനം.
ദുബൈ ഡൗൺടൗണിൽ ബുർജ് ഖലീഫ, ദുബൈ മാൾ മെട്രോ സ്റ്റേഷൻ എന്നിവയോട് ചേർന്ന് പ്രീമിയം സൗകര്യങ്ങളോടെയാണ് ജോലിസ്ഥലം ഒരുക്കിയിട്ടുള്ളത്. വർക്ക് സ്പേസ് ഡൗൺ ടൗൺ എന്ന കമ്പനിയാണിതിന് പിന്നിൽ. ജൈടെക്സിന് എത്തുന്നവർക്ക് കോവർക്കിങ് സ്പേസുകൾ, പ്രൈവറ്റ് ഓഫിസുകൾ, മീറ്റിങ് റൂമുകൾ, ഇവന്റ് സ്പേസ്, വെർച്വൽ ഓഫിസുകൾ, സൗണ്ട് പോഡ്സ് തുടങ്ങി ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ജോലി സ്ഥലം ക്രമീകരിച്ചിട്ടുള്ളത്.
ജൈടെക്സിന് പങ്കെടുക്കുന്നവർക്ക് ഇവിടേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് വർക് സ്പേസ് ഡൗൺടൗൺ പ്രതിനിധി ജാനറ്റ് ജോയ് പറഞ്ഞു. ശൈഖ് സായിദ് റോഡിന് സമീപം, ബുർജ് ഖലീഫ, ദുബൈ മാൾ മെട്രോ സ്റ്റേഷനോട് ചേർന്ന് അൽവാസൽ ബിൽഡിങ്ങിലാണ് വർക്ക് സ്പേസ് സ്ഥിതിചെയ്യുന്നത്.
ഫ്രീലാൻസർ മുതൽ വൻകിട കമ്പനികൾക്കുപോലും ഉപയോഗപ്പെടുത്താവുന്നതരത്തിൽ വിശാലമാണ് ഇവിടം. സ്റ്റാർട്ടപ്പുകൾക്കും ബിസിനസുകൾക്കും ദുബൈയിൽ പ്രാദേശിക ഓഫിസ് തേടുന്നവർക്കും സൗകര്യം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.