Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​ലി​യെ​ടു​ക്കാ​ൻ...

ജോ​ലി​യെ​ടു​ക്കാ​ൻ പ്രീ​മി​യം സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
gitex global exhibition
cancel

ദു​ബൈ: ഇ​ന്ന്​ മു​ത​ൽ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ശാ​സ്​​ത്ര സാ​​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ൽ ഒ​ന്നാ​യ ദു​ബൈ ജൈടെക്സ് ഗ്ലോ​ബ​ൽ മേ​ള​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി നി​ർ​വ​ഹി​ക്കാ​ൻ സൗ​ജ​ന്യ വ​ർ​ക്കി​ങ് സ്പേ​സ് ഒ​രു​ക്കി ദു​ബൈ​യി​ലെ സ്ഥാ​പ​നം.

ദു​ബൈ ഡൗ​ൺ​ടൗ​ണി​ൽ ബു​ർ​ജ് ഖ​ലീ​ഫ, ദു​ബൈ മാ​ൾ മെ​ട്രോ സ്റ്റേ​ഷ​ൻ എ​ന്നി​വ​യോ​ട് ചേ​ർ​ന്ന് പ്രീ​മി​യം സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ജോ​ലി​സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ർ​ക്ക്​ സ്​​പേ​സ്​ ഡൗ​ൺ ടൗ​ൺ എ​ന്ന ക​മ്പ​നി​യാ​ണി​തി​ന്​ പി​ന്നി​ൽ. ജൈ​ടെ​ക്സി​ന് എ​ത്തു​ന്ന​വ​ർ​ക്ക് കോ​വ​ർ​ക്കി​ങ്​ സ്‌​പേ​സു​ക​ൾ, പ്രൈ​വ​റ്റ് ഓ​ഫി​സു​ക​ൾ, മീ​റ്റി​ങ്​ റൂ​മു​ക​ൾ, ഇ​വ​ന്‍റ്​ സ്​​പേ​സ്, വെ​ർ​ച്വ​ൽ ഓ​ഫി​സു​ക​ൾ, സൗ​ണ്ട് പോ​ഡ്സ് തു​ട​ങ്ങി ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​​ടു​ത്തി​യാ​ണ്​ ജോ​ലി സ്ഥ​ലം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജൈ​ടെ​ക്സി​ന്​ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഇ​വി​ടേ​ക്ക് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത​യെ​ന്ന് വ​ർ​ക് സ്പേ​സ് ഡൗ​ൺ​ടൗ​ൺ ​പ്ര​തി​നി​ധി ജാ​ന​റ്റ് ജോ​യ് പ​റ​ഞ്ഞു. ശൈ​ഖ് സാ​യി​ദ് റോ​ഡി​ന് സ​മീ​പം, ബു​ർ​ജ് ഖ​ലീ​ഫ, ദു​ബൈ മാ​ൾ മെ​ട്രോ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് അ​ൽ​വാ​സ​ൽ ബി​ൽ​ഡി​ങ്ങി​ലാ​ണ് വ​ർ​ക്ക് സ്പേ​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ഫ്രീ​ലാ​ൻ​സ​ർ മു​ത​ൽ വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കു​പോ​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​ത​ര​ത്തി​ൽ വി​ശാ​ല​മാ​ണ് ഇ​വി​ടം. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ദു​ബൈ​യി​ൽ പ്രാ​ദേ​ശി​ക ഓ​ഫി​സ് തേ​ടു​ന്ന​വ​ർ​ക്കും സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGITEX Global ExhibitionWorking SpaceTech Show
News Summary - Premium amenities to work
Next Story