ഷാര്‍ജ: ഷാര്‍ജയുടെ വിവിധ പ്രദേശങ്ങളില്‍ പൊടി പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് നഗരസഭ തുടരുന്നു. അവധിക്ക് നാട്ടില്‍ പോയവരുടെയും മറ്റും വാഹനങ്ങളാണ് പൊടി പിടിച്ച് നഗരങ്ങളുടെ മുഖച്ഛായക്ക് മങ്ങലേല്‍പ്പിച്ച് കിടക്കുന്നത്. ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി 72 മണിക്കൂര്‍ ഒരു വാഹനം നിറുത്തിയിടരുതെന്നാണ് ചട്ടം. അവധിക്ക് പോകുന്നവര്‍ അവരുടെ വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണമെന്നും നിയമമുണ്ട്. എന്നാല്‍ ഇതൊന്നും വക വെക്കാതെയാണ് വാഹന ഉടമകള്‍ അവധിക്കും വിനോദത്തിനും പോകുന്നത്. കച്ച പാര്‍ക്കിങ്ങുകളിലും മറ്റും നഗരസഭ ദിവസവും എത്തി പരിശോധന നടത്തുന്നുണ്ട്. അനിശ്ചിതമായി നിറുത്തിയിടുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. തുടര്‍ച്ചയായി വാഹനം അതേപോലെ തന്നെ കിടക്കുകയാണെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
പിന്നിട് ഈ വാഹനം തിരിച്ച് കിട്ടാന്‍ ഗതാഗത വകുപ്പിന്‍െറ കാര്യാലയത്തിലെത്തി രേഖകളും പിഴയും അടച്ചതിന് ശേഷം മാത്രമെ വാഹനം തിരികെ ലഭിക്കുകയുള്ളു. ഷാര്‍ജയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്കിങ് സംവിധാനങ്ങളെല്ലാം നഗരസഭ റദ്ദ് ചെയ്തിട്ടുണ്ട്. നഗരസഭയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് ഭാഗങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കുകള്‍ മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ രേഖപ്പെടുത്താത്ത പാര്‍ക്കിങുകള്‍ നിയമ വിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.