ദുബൈ: ഏറ്റവും തിരക്കുപിടിച്ച റോഡുകളിലൊന്നായ ദേര നായിഫ് റോഡ് അറ്റ കുറ്റപ്പണികൾക്കായി ഒരു മാസം അടച്ചിടുന്നു. ജൂലൈ എട്ടു മുതൽ ഒരു മാസത്തേക്കാണിത്. നാഇഫ് ജംങ്ഷൻ2, ബുർജ് നഹർ ജംങ്ഷൻ 2 സ്റ്റോപ്പുകളിലെ ബസ് സർവീസും ഇൗ കാലയളവിൽ നിലക്കും. റോഡ് അടക്കുന്നതു മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രത്യേക സർക്കുലർ ബസ് റൂട്ട് തുടങ്ങുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ മുഹമ്മദ് അബു ബക്കർ അൽ ഹഷ്മി അറിയിച്ചു. യൂനിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ബസുകൾ നാഇഫ് പാർക്ക് മുഖേന നാഇഫ് റോഡ് ജംങ്ഷൻ 1, ബുർജ് നഹർ ജംങ്ഷൻ1, അൽ നഖാൽ സ്റ്റോപ്പുകളിൽ വരെ സർവീസ് നടത്തി യൂനിയനിൽ തിരിച്ചെത്തും.
15 മിനിറ്റ് ഇടവിട്ട് ബസുകൾ ഒാടും.നാലു ലക്ഷത്തോളം യാത്രക്കാരാണ് പ്രതിമാസം നാഇഫ് ബസ് റൂട്ട് ഉപയോഗപ്പെടുത്തിയിരുന്നത്. ഇവരുടെ ബുദ്ധിമുട്ടുകൾക്ക് താൽകാലിക റൂട്ട് പരിഹാരമാവും. അറ്റ കുറ്റ പണികളുടെ ആദ്യഘട്ടത്തിൽ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റിൽ നിന്ന് അൽ മുസല്ല സ്ട്രീറ്റിലേക്കുള്ള ഭാഗമാണ് പൂർണമായും അടച്ചിടുക. ഇന്നു മുതൽ ജൂലൈ 22വരെ ഇതു തുടരും. 23 മുതൽ ആഗസ്റ്റ് അഞ്ചു വരെ അൽ മുസല്ല സ്ട്രീറ്റിൽ നിന്ന് ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് ഭാഗത്തേക്കുള്ള റോഡ് അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.