അബൂദബി: പ്രധാന പാതകളിൽ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് തടയാൻ അബൂദബി പൊലീസ് വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ജനുവരി ഒന്ന് മുതലാണ് ഇത് നിലവിൽ വന്നത്. അൽ മഫ്റാഖ്-അൽ ഗുവൈഫത്ത് അന്താരാഷ്ട്ര ഹൈവേയിൽ റഡാറുകൾ അടക്കമുള്ളവ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 141 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങെള കണ്ടെത്തുകയാണ് ഇവയുടെ ലക്ഷ്യം. അമിതവേഗത്തിൽ വാഹനം ഒാടിക്കരുതെന്ന് സെൻട്രൽ ഒാപറേഷൻസ് സെക്ടർ െസക്ടർ ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ ദഹേരി ആവശ്യപ്പെട്ടു. വേഗം നിങ്ങളെ കൊലപാതകിയാക്കരുതെന്ന മുദ്രാവാക്യവുമായി നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് വേഗനിയന്ത്രണം ഏർെപ്പടുത്തിയത് ഇത് മൂന്ന് മാസം നീണ്ട് നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.