പൊടിക്കാറ്റ്​: ദുബൈയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബൈ: പൊടിക്കാറ്റ്​ രൂക്ഷമായതതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ്​ തിരിച്ചുവിട്ടത്​. ദുബൈ വേൾഡ്​ സെൻട്രൽ (അൽ മക്​തൂം എയർപോർട്ട്​) ഉൾപെടെയുള്ള വിമാനത്താവളങ്ങളിലാണ്​ ഇവ ഇറങ്ങിയത്​. സാധാരണ നില വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായും അധികൃധർ അറിയിച്ചു.

മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ​​ൈഫ്ല ദുബൈയും അറിയിച്ചു. ദുബൈയിൽ നിന്ന്​ പുറ​പ്പെടേണ്ട വിമാനങ്ങളെയും ഇവിടെ ഇറങ്ങേണ്ടവയെയും ബാധിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു.

Tags:    
News Summary - sandstorms; Flights diverted in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.