ഷാ​ർ​ജ: വേ​ന​ല​വ​ധി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ൽ മെ​ഗാ ഷോ​പ്പി​ങ്​ ഫെ​സ്റ്റ്​ ആ​രം​ഭി​ച്ചു. ബം​പ​ർ സ​മ്മാ​ന​മാ​യി സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന നി​സാ​ൻ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി (എ​സ്.​സി.​സി.​ഐ) ആ​ണ്​ 65 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ഗാ ഷോ​പ്പി​ങ്​ ഫെ​സ്റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള മാ​ളു​ക​ളും സ്​​റ്റോ​റു​ക​ളും ഷോ​പ്പി​ങ്​ മ​​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്​. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ൾ​ 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടു​ക​ളി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഷോ​പ്പി​ൽ ഫെ​സ്റ്റി​വ​ലി​ലൂ​ടെ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഒ​രു​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന വൗ​ച്ച​റു​ക​ളും ബം​പ​ർ സ​മ്മാ​ന​മാ​യി നി​സാ​ൻ കാ​റു​മാ​ണ്​​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്​.

കൂ​ടാ​തെ വി​വി​ധ ഹോ​ട്ട​ൽ പാ​ക്കേ​ജു​ക​ളും ടൂ​റി​സ്റ്റ്​ പാ​ക്കേ​ജു​ക​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 100 ദി​ർ​ഹ​മി​ന്​ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ മ​റ്റ്​ സ​മ്മാ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്​.

സ​മ്മ​ർ പ്ര​മോ​ഷ​ന്‍റെ 20ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ‘വേ​ന​ലി​ന്​ സ്വാ​ഗ​തം’ എ​ന്ന ബാ​ന​റി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഷോ​പ്പി​ങ്​ മ​ഹാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ എ​സ്.​സി.​സി.​ഐ ഡ​യ​റ​ക്ട​ർ അ​മീ​ൻ അ​ൽ അ​വ​ദി പ​റ​ഞ്ഞു.

Tags:    
News Summary - shopping fest in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.