75 ശതമാനം വരെ വിലക്കുറവ്: ഷാർജയിൽ മെഗാ ഷോപ്പിങ് ഫെസ്റ്റ്
text_fieldsഷാർജ: വേനലവധി ആഘോഷങ്ങളുടെ ഭാഗമായി ഷാർജയിൽ മെഗാ ഷോപ്പിങ് ഫെസ്റ്റ് ആരംഭിച്ചു. ബംപർ സമ്മാനമായി സന്ദർശകരെ കാത്തിരിക്കുന്ന നിസാൻ കാറുകൾ ഉൾപ്പെടെ സമ്മാനങ്ങൾ. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) ആണ് 65 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഷോപ്പിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
എമിറേറ്റിലുടനീളമുള്ള മാളുകളും സ്റ്റോറുകളും ഷോപ്പിങ് മഹോത്സവത്തിൽ പങ്കാളികളാണ്. സന്ദർശകർക്ക് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾ 25 മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ടുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഷോപ്പിൽ ഫെസ്റ്റിവലിലൂടെ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഒരുക്കുന്നത്. ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന വൗച്ചറുകളും ബംപർ സമ്മാനമായി നിസാൻ കാറുമാണ് ഷാർജ ചേംബർ ഓഫ് കോമേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ വിവിധ ഹോട്ടൽ പാക്കേജുകളും ടൂറിസ്റ്റ് പാക്കേജുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. 100 ദിർഹമിന് ഷോപ്പിങ് നടത്തുന്നവർക്ക് ആകർഷകമായ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മർ പ്രമോഷന്റെ 20ാം വാർഷികം പ്രമാണിച്ച് ‘വേനലിന് സ്വാഗതം’ എന്ന ബാനറിലാണ് ഇത്തവണത്തെ ഷോപ്പിങ് മഹാമേള സംഘടിപ്പിക്കുന്നതെന്ന് എസ്.സി.സി.ഐ ഡയറക്ടർ അമീൻ അൽ അവദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.